‘പുറംകടലിൽ മുങ്ങിയ കണ്ടെയ്നറുകൾ കണ്ടെത്താനായി സോണാർ സംവിധാനം പ്രവർത്തനം ഇന്ന് ആരംഭിക്കും’: മന്ത്രി കെ രാജൻ

minister k rajan wayand rehabilitation against central government

കൊച്ചിയിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും തീരത്തടിഞ്ഞ കണ്ടെയ്‌നറുകളും മാലിന്യവും നീക്കം ചെയ്തു തുടങ്ങി. കണ്ടെയ്‌നറുകള്‍ കണ്ടെത്താന്‍ സോണാര്‍ സര്‍വേ നടത്തുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. ആശങ്കപെടേണ്ട സാഹചര്യം ഇല്ല. കടലിലുള്ള മത്സ്യങ്ങൾ പൂർണ്ണമായും ഭക്ഷ്യയോഗ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Also read: കനത്ത മഴ; സാമ്പ്രാണിക്കോടിയിൽ ബോട്ടിംഗ് റദ്ദാക്കി

അറബിക്കടലിൽ മുങ്ങിയ എം എസ് സിയുടെ എൽസ 3 കപ്പലിൽ നിന്നും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരപ്രദേശങ്ങളിലേക്കാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. കണ്ടെയ്‌നറുകള്‍ സ്കാനിങ്ങിലൂടെ കണ്ടെത്തിയാണ് മാറ്റുക. അമേരിക്കയിലെ ടി&ടി ഷിപ്പിംഗ് കമ്പനിക്കാണ് ചുമതല. കപ്പലിലെ എണ്ണ നീക്കം ചെയ്യാന്‍ ജൂലൈ മൂന്നു വരെയാണ് കമ്പനി സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ അപകടകരമായ ഒരിന്ധനവും കടലില്‍ കലര്‍ന്നിട്ടില്ല എന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ആശങ്കപ്പെടേണ്ട സാഹചര്യം കേരളതീരത്ത് ഇല്ലെന്ന് റവന്യുമന്ത്രി പ്രതികരിച്ചു.

തീരത്തടിഞ്ഞ പാസ്റ്റിക് തരികള്‍ ഹരിതകര്‍മ്മസേനയും സന്നദ്ധസംഘടനകളും ചേര്‍ന്ന് നീക്കംചെയ്ത തുടങ്ങി. തുമ്പ കടല്‍തീരത്തെ ശുചീകരണം റവന്യുമന്ത്രി നേരിട്ടെത്തി വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News