തൃശൂർ പൂരവുമായി ബന്ധപ്പെട്ട് അനാവശ്യമായ വാര്‍ത്തകൾ പ്രോത്സാഹിപ്പിക്കരുത്; മന്ത്രി കെ രാജൻ

minister k rajan

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് അനാവശ്യമായ വാര്‍ത്തകൾ പ്രോത്സാഹിപ്പിക്കരുതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. പൂരവുമായി ബന്ധപ്പെട്ട് എല്ലാവിധ മുന്നൊരുക്ക പ്രവർത്തികളും നടത്തിയതായി പൂരം അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. ഈ തവണത്തെ പൂരത്തിന് പാറമേക്കാവ് തിരുവമ്പാടി പൂരങ്ങൾ പോവുന്ന സമയത്ത് ബാരിക്കേഡ് സ്ഥാപിക്കില്ലെന്നും വെടിക്കെട്ട് സ്വരാജ് റൗണ്ടില്‍ ഇറങ്ങി നിന്ന് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നഗരത്തിന്‌ലേക്ക് ഡിഎംഒ ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് പതിച്ച ആംബുലൻസുകൾ മാത്രമേ കടത്തിവിടുകയുള്ളു എന്നും ഗ്യാലറി ഇത്തവണയും ടൂറിസ്റ്റുകൾക്ക് മാത്രമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ : പേവിഷബാധയില്‍ ശ്രദ്ധിക്കാന്‍; മൃഗങ്ങളുടെ കടി, പോറല്‍, നക്കല്‍ എന്നിവയേല്‍ക്കുന്ന ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് ക‍ഴുകണം

വാർത്ത സമ്മേളനത്തിൽ മന്ത്രിമാരായ വി എൻ വാസവൻ , ആർ ബിന്ദു എന്നിവരും പൂരത്തിന്റെ ഒരുക്കങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയിച്ചു.

ALSO READ: കേരളത്തിന്‍റെ മധ്യകാല ചരിത്രം തേടി അവരെത്തി; കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമി സന്ദർശിച്ച് ബ്രിട്ടീഷ് ഗ്രന്ഥശാലാസംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News