
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട സർക്കാർ സ്വീകരിച്ച മുഴുവൻ നടപടികളും ശരിയാണെന്ന് സുപ്രീംകോടതി അംഗീകരിച്ചുവെന്ന് മന്ത്രി കെ രാജൻ. എസ്റ്റേറ്റുകൾ സമർപ്പിച്ച ഹർജി തള്ളിയതിലൂടെ അതാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വിലങ്ങാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ യോഗം ഇന്ന് ചേരുന്നുണ്ടെന്നും റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ അപ്പോൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മുനമ്പം വിഷയത്തിലും മന്ത്രി പ്രതികരിക്കുകയുണ്ടായി. മുനമ്പത്തെ യഥാർഥ ഭൂവുടമകളും അവകാശികളും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അദ്ദേഹം പറയുന്നത്.അർഹരായ എല്ലാവർക്കും ഭൂമിയുടെ ഉടമസ്ഥതാവകാശം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം അൻവറിൻ്റെ യുഡിഎഫ് പ്രവേശനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അൻവർ എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കൊട്ടെയെന്ന് പരിഹസിച്ച മന്ത്രി ഇടതുപക്ഷ മുന്നണി ചർച്ച ചെയ്ത് മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്തുമെന്നും കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here