‘യാത്രയ്ക്കിടെ വാഹനാപകടം’, കണ്ടപാടെ പരിക്കേറ്റവരെയും കൊണ്ട് മന്ത്രി ഗണേഷ് കുമാർ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലേക്ക്

വാഹനാപകടത്തിൽപ്പെട്ട പരിക്കേറ്റ പിഞ്ചുകുട്ടി അടക്കം മൂന്ന് പേർക്ക് രക്ഷകനായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ. ടികെ റോഡിലെ നെല്ലാട് വെച്ചുണ്ടായ അപകടത്തിപ്പെട്ടവർക്കാണ് മന്ത്രി തുണയായത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ നെല്ലാട് ജംഗ്ഷന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ തിരുവല്ല വള്ളംകുളം മേലേത്ത് പറമ്പിൽ വീട്ടിൽ ഐറിൻ ( 25 ), സഹോദരി പുത്രി നൈറ (ഒന്നര ), ഐറിന്റെ പിതാവ് ബാബു എം കുര്യാക്കോസ് ( 59) എന്നിവരെയാണ് മന്ത്രി ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചത്.

ALSO READ: ‘സമരാഗ്‌നിയില്‍ പങ്കെടുക്കാന്‍ വി ഡി സതീശൻ ഹെലികോപ്ടറില്‍’, വീഡിയോ പുറത്തു വിടരുതെന്ന് നിർദേശം, തുടർന്ന് വിവാദം

പത്തനംതിട്ടയിൽ നിന്നും എറണാകുളത്തേക്ക് പോകും വഴി ആണ് അപകടം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പരിക്കേറ്റ മൂന്ന് പേരെയും തന്റെ ഔദ്യോഗിക വാഹനത്തിൽ അദ്ദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ ക്കായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മൂന്നുപേരെയും സന്ദർശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

ALSO READ: ‘അജീഷിന്റെ കുടുംബത്തിന്‌ കർണാടകയുടെ ധനസഹായം’, ലഭിക്കുക കാട്ടാന അക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന അതേ തുക

അതേസമയം, അപകടത്തിൽ പരിക്കേറ്റ മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News