‘രാജിവെക്കുമെന്ന് കരുതേണ്ട’; മന്ത്രി കെ ബി ഗണേഷ് കുമാർ

kb ganesh kumar

താൻ രാജിവെക്കുമെന്ന് കരുതേണ്ടെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മാധ്യമപ്രവർത്തകരോട് നല്ല രീതിയിലാണ് താൻ പെരുമാറിയത്. എന്നാൽ തിരിച്ച് അങ്ങനെയല്ല ഉണ്ടായത്. ചില മാധ്യമങ്ങൾക്ക് അഭിമുഖം കൊടുത്തിരുന്നു. അത് തൻ്റെ കഴിവുകേടായി കാണരുതെന്നും തന്റെ ചോര കുടിക്കാൻ നടക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തെയും അദ്ദേഹം വിമർശിച്ചു. കർണാടകയിൽ എല്ലാവർക്കും സൗജന്യം പ്രഖ്യാപിച്ചതാണ്. അതോടെ കഥ കഴിഞ്ഞു. സൗജന്യ യാത്ര അനുവദിച്ചാൽ കെഎസ്ആർടിസിയുടെ കഥ കഴിയുമെന്നും വെറുതെ ഗിമ്മിക്ക് കാണിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘സെൻട്രലിലും കുന്നംകുളത്തും സിഎംപി മത്സരിക്കും, സെൻട്രൽ സീറ്റിൽ ഞാനാകും മത്സരിക്കുക’; സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരിച്ച് സി. പി. ജോൺ

കെഎസ്ആർടിസി ഒന്ന് രക്ഷപ്പെട്ടു വരികയാണ്. പാവപ്പെട്ട ജീവനക്കാരുടെ കഞ്ഞിയിൽ ചെളി വാരി ഇടരുത്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകാൻ എളുപ്പമാണെന്നും താൻ നൽകിയ ഒരു വാഗ്ദാനങ്ങൾ നടപ്പാക്കാതെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് സൗജന്യ യാത്ര പോലെയുള്ള പൊള്ളയായ വാഗ്ദാനങ്ങൾ താൻ നൽകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News