മുഖ്യമന്ത്രിക്കസേര പോര്; തമ്മിലടി വിദ്യാർത്ഥി സംഘടനകളിലേക്കും

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തമ്മിലടി യുഡിഎഫ്ന്റെ വിദ്യാർത്ഥി സംഘടനകളിലേക്കും വ്യാപിക്കുന്നു. ആരെങ്കിലും എഴുതി ഉണ്ടാക്കുന്ന പേപ്പർ കഷണം വായിച്ചിട്ട് അതിനു തക്ബീർ ചൊല്ലുന്ന രീതിയല്ല കോൺഗ്രസിന്റെ എന്നാണ് കെഎസ്‌യു ഫാറൂഖ് കോളേജ് യൂണിറ്റിന്റെ ലീഗ് നേതൃത്വത്തിനെതിരെയുള്ള രൂക്ഷമായ വിമർശനം. കെപിസിസി അധ്യക്ഷനു എതിരെ അധിക്ഷേപം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും കെഎസ്‌യു യൂണിറ്റ് ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ യുഡിഎഫിൽ ശക്തി പ്രാപിക്കുന്നതിനിടെയാണ് വിദ്യാർത്ഥി സംഘടനകൾക്കിടയിലും തമ്മിലടി വ്യാപിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ അധിക്ഷേപിച്ച മുസ്ലിം സ്റ്റുഡൻസ് ഫെഡറേഷൻ നേതാക്കളെ നിലയ്ക്ക് നിർത്താൻ മുസ്ലിം ലീഗ് നേതാക്കൾ തയ്യാറാകണം എന്നാണ് ഫറൂഖ് കോളേജ് കെഎസ്ഇബി യൂണിറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ; പെട്രോൾ പ്രയോ​ഗം മുതൽ ശയനപ്രദക്ഷിണം വരെ; മൂന്ന് മണിക്കൂർ ചർച്ചയും, ട്വിസ്റ്റ്… ട്വിസ്റ്റ്… ഇനിയും മുഖ്യമന്ത്രിയായില്ല

ഏതെങ്കിലും ഒരു കുടുംബം സ്ഥാനാർത്ഥിയെയോ വിജയിയോ കുറുപ്പിലൂടെ പ്രഖ്യാപിക്കുന്ന രീതിയല്ല കോൺഗ്രസിന്റേതൊന്നും മുസ്ലിംലീഗിനെ രൂക്ഷമായി കെഎസ്‌യു യൂണിറ്റ് വിമർശിക്കുന്നു. ഇത് സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നു. കെപിസിസി അധ്യക്ഷന് എതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും കെഎസ്‌യു കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ എംഎസ്എഫ് നേതൃത്വം മുസ്ലിം ലീഗ് നേതാക്കളോ ഈ ഒരു വിവാദത്തോടെ പ്രതികരിക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News