
മദ്യനയവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ പരിഗണിച്ചു കൊണ്ട് മാറുന്ന ലോകത്തിൽ മാറുന്ന കേരളത്തിന്റെ സാമൂഹിക യാഥാർഥ്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടാണ് സർക്കാർ മദ്യനയത്തെ സമീപിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. മുൻപ് ടൂറിസം കേന്ദ്രങ്ങളിൽ നിലനിന്നിരുന്ന സമയമക്രമമാണ് ഇപ്പോൾ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപിച്ചിരിക്കുന്നത്.
ഇന്ത്യയിൽ എല്ലായിടത്തും നിലനിന്നിരുന്ന സമയക്രമമാണ് കേരളത്തിലും കൊണ്ട് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരിൽ ബാറുകൾ രാവിലെ 9 മണി മുതൽ പുലർച്ചെ 1 മണിവരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.തമിഴ്നാട്ടിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലും 24 മണിക്കൂറും മദ്യ വിൽപ്പനയ്ക്ക് അനുമതിയുണ്ട്. അതിനെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളത്തിൽ നടപ്പിലാക്കിയ മാറ്റങ്ങളെ അന്യായമായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മദ്യവിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം താരതമ്യം ചെയ്യുമ്പോഴും കേരളം പിന്നിലാണ്. തമിഴ്നാട്ടിൽ ഏകദേശം 5600 കേന്ദ്രങ്ങളുണ്ട്. തമിഴ്നാട്ടിലും സമാനമായ എണ്ണം കാണപ്പെടുന്നുണ്ട്, കേരളത്തേക്കാൾ ചെറിയ സംസ്ഥാനമായ തെലങ്കാനയിലും 2600-ഓളമുണ്ട്. എന്നാൽ കേരളത്തിൽ ആകെ ബാറുകളും, പാർലറുകളും, മറ്റ് റീട്ടെയിൽ ഔട്ട്ലെറ്റുകളും ചേർന്ന് 1442 എണ്ണം മാത്രമാണുള്ളത്.
കേരളത്തിൽ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈരളി ന്യൂസ് മന്ത്രി എം ബി രാജേഷുമായി നടത്തിയ പബ്ലിക്ക് ഓഡിറ്റ് പരിപാടിയുടെ വീഡിയോ ചുവടെ ചേർക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

