
മനോരമ ഓണ്‍ലൈനിന്റെ കള്ളി വെളിച്ചത്താക്കി മന്ത്രി എം ബി രാജേഷ്. മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണ്. എം എല്‍ എ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഹൈടെക് എന്ന് അവകാശപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു എന്നാണ് ഉള്ളടക്കം.
സ്ഥലം ചാലിശ്ശേരിയില്‍ ആണ്, ചാലിശ്ശേരി തൃത്താല മണ്ഡലത്തിലാണ്. ഏത് എം എല്‍ എ യുടെ ഫണ്ട് മുടക്കി നിര്‍മ്മിച്ചത് എന്ന് വാര്‍ത്തയില്‍ കാണുന്നില്ലെന്നും അബദ്ധത്തില്‍ വിട്ടുപോയതാവാം എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണ്. എം എല്‍ എ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഹൈടെക് എന്ന് അവകാശപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു എന്നാണ് ഉള്ളടക്കം. സ്ഥലം ചാലിശ്ശേരിയില്‍ ആണ്, ചാലിശ്ശേരി തൃത്താല മണ്ഡലത്തിലാണ്. ഏത് എം എല്‍ എ യുടെ ഫണ്ട് മുടക്കി നിര്‍മ്മിച്ചത് എന്ന് വാര്‍ത്തയില്‍ കാണുന്നില്ല, അബദ്ധത്തില്‍ വിട്ടുപോയതാവാം.
പേര് വെക്കാതിരുന്നാല്‍, പൊളിഞ്ഞുവീണ ‘ഹൈടെക്’ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ‘ ക്രെഡിറ്റ്’ എനിക്ക് ആളുകള്‍ ചാര്‍ത്തിത്തന്നാലോ? അതൊഴിവാക്കാന്‍ വേണ്ടി വാര്‍ത്തയില്‍ വ്യക്തത വരുത്തിയാല്‍ ഉപകാരമായിരിക്കും.
സ്‌മൈല്‍ തൃത്താല പദ്ധതിയുടെ ഭാഗമായാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത് എന്ന് വാര്‍ത്തയിലുണ്ട്, വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നിര്‍മ്മിച്ചത് എന്നുമുണ്ട്. അങ്ങനെയുള്ള ചില ക്ലൂ വെച്ച് തല പുകഞ്ഞ് ആലോചിച്ചാല്‍ മാത്രമേ എന്നുണ്ടാക്കിയതാണെന്ന് വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയൂ. വായനക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള നടപടി ഉണ്ടാകുമല്ലോ?
എം ബി രാജേഷ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

