‘എമ്പുരാൻ സിനിമയ്ക്കെതിരെ നടക്കുന്നത് ഫാസിസ്റ്റ് അതിക്രമം’: മന്ത്രി എം ബി രാജേഷ്

M B RAJESH

എമ്പുരാൻ സിനിമയിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. എമ്പുരാൻ സിനിമയ്ക്കെതിരെ നടക്കുന്നത് ഫാസിസ്റ്റ് അതിക്രമം. സൂപ്പർ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു. ആർഎസ്എസിന്റെ ഭീഷണിക്ക് സിനിമ പ്രവർത്തകർക്ക് വഴങ്ങേണ്ട അവസ്ഥയാണ് നിലവിൽ. ഇതെന്ത് ജനാധിപത്യമാണ്. ഇവർ തന്നെയാണ് കേരള സ്റ്റോറി എന്ന വ്യാജ സിനിമയെ പിന്തുണച്ചത് എന്നും അദ്ദേഹം പ്രതികരിച്ചു.

അതിനിടെ, എമ്പുരാൻ വിഷയത്തിൽ പ്രതികരണവുമായി പി ബി അംഗം എം എ ബേബി. സിനിമ രാജ്യദ്രോഹപരമാണ് എന്നാണ് സംഘപരിവാറിന്റെ ആക്ഷേപം. ഗുജറാത്തിലെ വംശീയ കൂട്ടക്കൊല യാഥാർത്ഥ്യമാണ്. സിനിമയ്ക്ക് എതിരെ ആക്ഷേപ വർഷം ചൊരിയുന്നത് ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Also read: ‘ആ രണ്ട് വരി മതി എതിരാളികളുടെ ഉറക്കം നഷ്ടപ്പെടാൻ’; എം സ്വരാജിന്റെ പോസ്റ്റിന് കമന്റ് പെരുമഴ, ഏറ്റെടുത്ത് മലയാളികള്‍

ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും കടന്നാക്രമണം അത്യന്തം ഉത്കണ്ഠാപരമാണ്. സംഘപരിവാർ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നു. സംഘപരിവാറിന്റെ അംഗങ്ങൾ കൂടി ഉൾക്കൊള്ളുന്ന സെൻസർ ബോർഡ് ആണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്.

കലാകാരന്മാരെ സംഘപരിവാർ ഭീഷണിക്ക് കീഴ്പെടുത്തുകയാണ്. ഭരണഘടന വിരുദ്ധമായിട്ടും രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായുമാണ് സംഘപരിവാർ പ്രവർത്തിക്കുന്നത്. ഇത്‌ ചോദ്യം ചെയപ്പെടണം. ചലച്ചിത്രം ഒരു വ്യവസായം കൂടിയാണ്. അതുകൊണ്ടാകാം റീ സെൻസറിങ് നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News