
കെ-സ്മാർട്ട് പദ്ധതി ഭരണനിർവഹണത്തിൽ വലിയ വിപ്ലവമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്തുള്ള കാവശ്ശേരി പഞ്ചായത്തിൽ നടന്ന ഒരു വിവാഹത്തിനിടെ വധുവരന്മാർ കല്യാണപ്പന്തലിൽ വെച്ച് തന്നെ ഓൺലൈനായി മാരേജ് സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കുകയും, നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ മാരേജ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുത്ത സംഭവം ഇതിന് തെളിവാണെന്നും മന്ത്രി കൈരളി ന്യൂസ് പബ്ലിക് ഓഡിറ്റിൽ പറഞ്ഞു.
ഈ നേട്ടം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ പലരും ഇത് പി ആർ വർക്ക് ആണെന്നും, അവധി ദിവസം പഞ്ചായത്ത് ജീവനക്കാരെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചെന്നും ഒക്കെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു. എന്നാൽ, ഓഫീസ് എന്നത് ഇപ്പോൾ ഒരു മൊബൈൽ ഫോണിൽ കൊണ്ടുനടക്കാവുന്ന ഒന്നായി മാറിയെന്നും, ആരും താക്കോലുമായി വന്ന് ഓഫീസ് തുറന്ന് കാത്തിരിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. വെറുമൊരു പാസ്‌വേഡും ഒരു ക്ലിക്കും ഉണ്ടെങ്കിൽ സേവനങ്ങൾ ലഭ്യമാകുമെന്നതാണ് പുതിയ കാലത്തെ മാറ്റമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Also read: ശബരിമല സ്വർണമോഷണ കേസ്: എസ്ഐടി അന്വേഷണം തൃപ്തികരം, ഇടപെടില്ലെന്ന് ഹൈക്കോടതി
കെ-സ്മാർട്ട് നിലവിൽ വന്ന ശേഷം ഇതുവരെ ഒരു കോടിയിലധികം ഫയലുകൾ കൈകാര്യം ചെയ്തതായും മന്ത്രി പറഞ്ഞു. ഇതിൽ തന്നെ 24 ലക്ഷത്തിലധികം ഫയലുകൾ വെറും ഒരു മണിക്കൂറിനുള്ളിൽ തീർപ്പാക്കാൻ സാധിച്ചു വലിയ നേട്ടമായാണ് കാണുന്നത് എന്നും മന്ത്രി പരിപാടിക്കിടെ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




