
കേരളം ഐസിയുവിൽ എന്നായിരുന്നു യുഡിഎഫ് കാലത്തെ പത്ര തലക്കെട്ട് എന്ന് മന്ത്രി എം ബി രാജേഷ്. വെന്റിലേറ്ററിൽ പോകാതിരുന്നത് 2016-ൽ എൽഡിഎഫ് വന്നതുകൊണ്ടാണെന്നും ആശുപത്രി കിടക്കയിൽ നിന്ന് ആരോഗ്യമേഖലയെ എൽ ഡി എഫ് സർക്കാർ ഡിസ്ചാർജ് ചെയ്തുവെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ആരോഗ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം ബി രാജേഷ് അടിയന്തര പ്രമേയ നോട്ടീസിന്മേൽ മറുപടിയായാണ് ഈക്കാര്യം വ്യക്തമാക്കിയത്.
എല്ലാം പണ്ടേ ഉള്ളതാണ്. വിഖ്യാതമായ കേരള മോഡലിനെ തകർക്കാൻ വലതുപക്ഷം എല്ലാ കാലത്തും പറയുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്നത് കേരളത്തിലാണ്. 30 ലക്ഷം പേർക്കാണ് സൗജന്യ ചികിത്സ നൽകുന്നത്. ഗുണമേന്മയ്ക്കുള്ള അംഗീകാരം കേന്ദ്രം ചൊരിയുമ്പോൾ പ്രതിപക്ഷം ആരോപണവും ആക്ഷേപങ്ങളും ആണ് ചൊരിയുന്നത്.യുഡിഎഫ് കാലത്തെ ആരോഗ്യ മേഖലയിലെ പിഴവുകൾ റിപ്പോർട്ട് ചെയ്ത വാർത്തകൾ നിയമസഭയിൽ അക്കമിട്ട് നിരത്തി മന്ത്രി എം ബി രാജേഷ്.
അത്തരത്തിൽ ഒരു സാഹചര്യം കേരളത്തിൽ ഇപ്പോൾ ഇല്ല. മികച്ച നിലയിലാണ് കേരളത്തിലെ പൊതുജനാരോഗ്യരംഗം പോകുന്നത്. ലോകത്ത് എവിടെ ഒരു ആരോഗ്യപ്രശ്നം ഉണ്ടായാലും അത് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നു എന്ന് പ്രതിപക്ഷം പറഞ്ഞു. അത് കേരളം ഒരു കെച്ചു കേരളം മാത്രമല്ല ലോകത്ത് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു എന്നതാണ് കാട്ടിത്തരുന്നതാണ്. പക്ഷേ വന്ന രോഗങ്ങളെ എത്ര ഫലപ്രദമായിട്ടാണ് കേരളം നേരിട്ടത്. കോവിഡിനെ നേരിട്ട കേരള ശൈലി മാതൃകയാണ് എന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here