ജനങ്ങളെ അണിനിരത്തിയുള്ള ലഹരി വിരുദ്ധ ക്യാമ്പയിന്‍; കേരള എക്സൈസ് സേന ലോകത്തിന് മാതൃക: മന്ത്രി എം.ബി രാജേഷ്

ലഹരിക്കെതിരെ ജനങ്ങളെയാകെ അണിനിരത്തിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ എക്സൈസ് സേന ലോകത്തിന് തന്നെ മാതൃകയായി മാറിയെന്ന് മന്ത്രി എം.ബി രാജേഷ്. മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ദാനവും അവാര്‍ഡ് വിതരണവും തൃശൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാനുസൃതയമായ മാറ്റത്തെ ഉള്‍ക്കൊണ്ട് കാര്യക്ഷമമായി വലിയ ഉത്തരവാദിത്വത്തോടു കൂടിയാണ് സംസ്ഥാനത്തെ എക്‌സൈസ് സേന പ്രവര്‍ത്തിക്കുന്നത്. ജനങ്ങളെ അണിനിരത്തിയുള്ള ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിനുകളിലൂടെ ജനങ്ങളും എക്സൈസും തമ്മിലുള്ള ബന്ധവും ശക്തമായിട്ടുണ്ടെന്നും പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കവെ മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Also Read : ‘മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് വാർത്തകൾ ചമക്കുന്നു’: എം വി ഗോവിന്ദൻ മാസ്റ്റർ

മികച്ച സേവനം കാഴ്ചവെച്ച 24 ഉദ്യോഗസ്ഥര്‍ക്ക് 2022 ലെ കേരള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലും 35 പേര്‍ക്ക് 2022- 23 വര്‍ഷത്തെ ബാച്ച് ഓഫ് എക്‌സലന്‍സ് ബഹുമതിയും എക്‌സൈസ് മന്ത്രി സമ്മാനിച്ചു. മൂന്നു മേഖലകളിലെ എക്സൈസ് റേഞ്ച് ഓഫീസുകള്‍ക്കുള്ള വെണ്മ കമ്മീഷണേഴ്സ് പുരസ്‌കാരങ്ങളും മന്ത്രി കൈമാറി.

സംസ്ഥാന എക്‌സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അഭിവാദ്യം സ്വീകരിച്ചു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോക്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News