മലയാള ചലച്ചിത്ര സംസ്കാരത്തെ ആഘോഷിക്കാനും അറിയാനും അവസരം; ജനപ്രിയ ചിത്രങ്ങളുടെ പ്രദർശനവുമായി കേരളീയം

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയിൽ ദേശീയ അംഗീകാരം ലഭിച്ച സിനിമകൾ, ഡോക്യുമെന്ററികൾ എന്നിവ പ്രദർശിപ്പിക്കുന്നു. മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ ആണ് ഇക്കാര്യം പങ്കുവെച്ചത്. സമ്പന്നമായ മലയാള ചലച്ചിത്ര സംസ്കാരത്തെ ആഘോഷിക്കാനും അറിയാനും കേരളീയം അവസരമൊരുക്കുന്നു എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കുന്നു.

ജനപ്രിയ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, കുട്ടികൾ- സ്ത്രീകൾ എന്നിവർ പ്രധാന കഥാപാത്രമാകുന്ന സിനിമകൾ തുടങ്ങിയവയും കേരളീയത്തിൽ പ്രദർശിപ്പിക്കും.കേരളത്തിന്റെ ചലച്ചിത്ര ചരിത്രത്തിലേക്ക്‌ നമുക്ക് സഞ്ചരിക്കാമെന്നും മികച്ച സിനിമകൾ ആസ്വദിക്കാനും ചർച്ച ചെയ്യാനും ഒത്തുചേരാം എന്നുമാണ് മന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.നവംബർ 1 മുതൽ 7 വരെയാണ് കേരളീയം നടക്കുന്നത്.

ALSO READ:താമരശ്ശേരിയില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

സമ്പന്നമായ മലയാള ചലച്ചിത്ര സംസ്കാരത്തെ ആഘോഷിക്കാനും അറിയാനും കേരളീയം അവസരമൊരുക്കുന്നു. ദേശീയ അംഗീകാരം ലഭിച്ച സിനിമകൾ, ജനപ്രിയ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, കുട്ടികൾ- സ്ത്രീകൾ എന്നിവർ പ്രധാന കഥാപാത്രമാകുന്ന സിനിമകൾ തുടങ്ങിയവ കേരളീയത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്നു. കേരളത്തിന്റെ ചലച്ചിത്ര ചരിത്രത്തിലേക്ക്‌ നമുക്ക് സഞ്ചരിക്കാം. മികച്ച സിനിമകൾ ആസ്വദിക്കാനും ചർച്ച ചെയ്യാനും ഒത്തുചേരാം.

ALSO READ:മേപ്പാടിയില്‍ സിറ്റി കമ്മ്യൂണിക്കേഷന്‍ സി എസ് സി സെന്റര്‍ കുത്തി തുറന്ന് മോഷണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News