പുതുപ്പള്ളിയും കണ്ണൂരും; വികസനം താരതമ്യം ചെയ്ത് വെല്ലുവിളിച്ച ചാണ്ടി ഉമ്മന് മറുപടിയുമായി എം ബി രാജേഷ് ; കണ്ണൂരിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി

പുതുപ്പള്ളിയിലെ വികസനവും കണ്ണൂരിലെ വികസനവും താരതമ്യം ചെയ്ത യുഡിഎഫ്‌ സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. കണ്ണൂരിൽ നിന്നുള്ള ‌വീഡിയോ പങ്കുവെച്ച് പുതുപ്പള്ളിയുടെ വികസനത്തെ കാണിക്കുന്ന യുഡിഎഫ്‌ മറുപടി വരട്ടെ എന്നാണ് എം ബി രാജേഷ് കുറിച്ചത്. ആരോഗ്യകരമായ വികസന സംവാദവും രാഷ്ട്രീയ സംവാദവുമാക്കാം ഈ തെരഞ്ഞെടുപ്പ് എന്നും എം ബി രാജേഷ് കുറിച്ചു. പുതുപ്പള്ളിയിലെ വികസനവും കണ്ണൂരിലെ ഇടതുമുന്നണി സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിലെ വികസനവും തമ്മിൽ താരതമ്യം ചെയ്യാനും ആയിരുന്നു ചാണ്ടി ഉമ്മന്റെ വെല്ലുവിളി.ഫേസ്ബുക്കിലൂടെയായിരുന്നു എം ബി രാജേഷിന്റെ മറുപടി

also read:’30 ലക്ഷം തിരികെ നൽകും, സമയത്തിന് സെറ്റിൽ എത്തും’, ശ്രീനാഥ്‌ ഭാസി രേഖാമൂലം ഉറപ്പ് നൽകിയാതായി നിർമ്മാതാക്കളുടെ സംഘടന
എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പുതുപ്പള്ളിയിലെ വികസനവും കണ്ണൂരിലെ വികസനവും താരതമ്യം ചെയ്യാൻ യുഡിഎഫ്‌ സ്ഥാനാർത്ഥി വെല്ലുവിളിച്ചതായി കണ്ടു. നന്ദി. കണ്ണൂരുമായി താരതമ്യപ്പെടുത്താനാണല്ലോ അദ്ദേഹം പറഞ്ഞത്‌. കണ്ണൂരിൽ നിന്നുള്ള ‌മറുപടി വീഡിയോ കാണുക. ഇനി ഇതിന്‌ പുതുപ്പള്ളിയുടെ വികസനത്തെ കാണിക്കുന്ന യുഡിഎഫ്‌ മറുപടി വരട്ടെ, അതിനായി കാത്തിരിക്കുന്നു. ആരോഗ്യകരമായ വികസന സംവാദവും രാഷ്ട്രീയ സംവാദവുമാക്കാം ഈ തെരഞ്ഞെടുപ്പ്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News