‘പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നു’: മന്ത്രി എംബി രാജേഷ്

M B Rajesh against congress, bjp

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണത്തിന് പിന്നാലെ മദ്യവും വിതരണം ചെയ്യുന്നു.തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമം. കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം , കള്ള മദ്യം, കള്ളക്കാര്‍ഡും യുഡിഎഫ് ഇറക്കും. വ്യാജ ഐഡന്റിറ്റി കാര്‍ഡ് പ്രതികളാണ് രാഹുലിനൊപ്പമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  വിവാഹ വേദിയില്‍ നവദമ്പതികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു, പെണ്‍കുട്ടിയുടെ കാമുകനോ?, എന്ന്് സമൂഹ മാധ്യമങ്ങള്‍- വൈറലായി വീഡിയോ

അതേസമയം പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ഇടതുപക്ഷം രംഗത്തെത്തി.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവം; പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി കെ പി ഉദയഭാനു

പ്രതി മുരളി കോണ്‍ഗ്രസ് പ്രവര്‍ത്തകനും നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ആരോപിച്ചു. പണത്തിനു പിന്നാലെ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സ്പിരിറ്റ് ഒഴുകുകയാണെന്നും സുരേഷ് ബാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News