ബിഷന്‍സിങ് ബേദി വിട പറയുമ്പോള്‍ ഓര്‍മ്മയാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുഷ്‌കല കാലമാണ്; മന്ത്രി എം ബി രാജേഷ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിഷന്‍സിങ് ബേദിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി എം ബി രാജേഷ്. ബിഷന്‍സിങ് ബേദി വിട പറയുമ്പോള്‍ ഓര്‍മ്മയാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ, വിശേഷിച്ച് സ്പിന്‍ ബൗളിങ്ങിന്റെ പുഷ്‌കല കാലമാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Also Read:വടകര മടപ്പള്ളിയില്‍ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യന്‍ ക്രിക്കറ്റിലെ സ്പിന്‍ ഇതിഹാസം ബിഷന്‍സിങ് ബേദി വിട പറഞ്ഞിരിക്കുന്നു. ബേദിയുടെ കളി ഒരിക്കലും ടിവിയില്‍ പോലും കണ്ടിട്ടില്ല. ഞാന്‍ ക്രിക്കറ്റിനെ കുറിച്ച് മനസ്സിലാക്കാനും കളികാണാനും തുടങ്ങിയത് ഗവാസ്‌ക്കറുടെ കാലം മുതലാണ്. ക്രിക്കറ്റിനെക്കുറിച്ച് മനസ്സിലാക്കിയ കാലം മുതല്‍ ബിഷന്‍സിങ് ബേദിയെ കുറിച്ചും ഇന്ത്യയുടെ സ്പിന്‍ ബൗളിങ്ങിന്റെ പ്രതാപ കാലത്തെക്കുറിച്ചും ധാരാളം കേട്ടിട്ടുണ്ട്. ബിഷന്‍സിങ് ബേദി, ഏരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കട്ടരാഘവന്‍ എന്നീ സ്പിന്‍ ബൗളര്‍മാരായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ ബൗളിങ്ങിനെ തന്നെ നയിച്ചിരുന്നത്. ഫാസ്റ്റ് ബൗളറായ കപില്‍ദേവ് വരുന്നതിനു മുമ്പ് ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായി ഇവരാണ് പ്രവര്‍ത്തിച്ചത്. ഏത് പ്രതലത്തിലും പന്ത് അസാമാന്യമായി കുത്തിത്തിരിക്കാന്‍ കഴിവുള്ള ഇടംകയ്യന്‍ സ്പിന്നറായ ബേദി ലോക ക്രിക്കറ്റിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു.

Also Read: ‘ആഗോള ടെക് കമ്പനികള്‍ കേരള ഗ്രാമങ്ങളിലേക്ക്’, അഭിമാന നിമിഷം; മന്ത്രി പി രാജീവ്

1966 മുതല്‍ 1979 വരെ ടെസ്റ്റ് ക്രിക്കറ്റിലെ 67 കളികളിലായി 267 വിക്കറ്റ് അദ്ദേഹം എടുത്തിട്ടുണ്ട്. 1975 മുതല്‍ 1979 വരെ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യന്‍ ദേശീയ ടീമിനെ ബേദിയാണ് നയിച്ചത്. ബിഷന്‍സിങ് ബേദി വിട പറയുമ്പോള്‍ ഓര്‍മ്മയാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ, വിശേഷിച്ച് സ്പിന്‍ ബൗളിങ്ങിന്റെ പുഷ്‌കല കാലമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ബന്ധുക്കളുടെയും ക്രിക്കറ്റ് ആരാധകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News