
സ്പിരിറ്റ് നിർമാണ ശാലയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി തസീശനും രമേശ് ചെന്നിത്തലയ്ക്കും മറുപടി നൽകി മന്ത്രി എംബി രാജേഷ്. സംവാദം എങ്ങനെ ഒഴിയാം എന്നതിന് കാരണം കണ്ടുപിടിക്കുകയാണ് ചെന്നിത്തലയും സതീശനുമെന്നും ആരോപണം ഉന്നയിച്ച് ഓടി ഒളിക്കുന്നത് മര്യാദയല്ലെന്നും അദ്ദേഹം പരിഹസിച്ചു.
“എനിക്കുവേണ്ടി മറ്റേയാൾ വരുമെന്ന് പറയുന്നത് ശരിയല്ല.വാദിക്കാനും ജയിക്കാനും അല്ല,അറിയാനും അറിയിക്കാനും ആണ്.ചെന്നിത്തലയിൽ സതീശനും ആരോപണമുന്നയിക്കാൻ മുന്നിലാണ്.ആരോപണമുന്നയിച്ച രണ്ടുപേരും കാണാമറയത്തിരിക്കുന്നത് ശരിയല്ല.”-അദ്ദേഹം പറഞ്ഞു.സംവാദത്തിന് മൂന്ന് പേരും വരുന്നതിൽ വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ; കോട്ടയത്ത് ദമ്പതികൾ സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു
കർണാടകയിൽ 45 മത് ഡിസ്റ്റിലറിയുടെ വിപുലീകരണത്തിന് അനുമതിയായ കാര്യവും മന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.പ്രതിപക്ഷ നേതാവും, മുൻ പ്രതിപക്ഷ നേതാവും ഇക്കാര്യം അറിഞ്ഞോ എന്നറിയില്ലെന്നും അവിടെ ആവാം ഇവിടെ പറ്റില്ല എന്ന് പറയുന്നതിൽ എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിച്ചു. സ്പിരിറ്റ് നിർമാണ ശാലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എൽഡിഎഫ് കൺവീനർ മുൻപ് കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here