ഇലക്ടറൽ ബോണ്ട് കേസിൽ നിയമപോരാട്ടം നടത്തിയത് സി പി ഐ എം; വിധിയെ സ്വാഗതം ചെയ്ത് മന്ത്രി എം ബി രാജേഷ്

ഇലക്ടറൽ ബോണ്ട് കേസിലെ വിധിയെ  സ്വാഗതം ചെയ്ത് മന്ത്രി എം ബി രാജേഷ്.നിയമപോരാട്ടം നടത്തിയത് സി പി ഐ എം ആണെന്നും നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും എം ബി രാജേഷ് പറഞ്ഞു.

തദ്ദേശദിനാഘോഷം 18, 19 തീയതികളിൽ കൊട്ടാക്കരയിൽ നടക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 19 ന് മുഖ്യമന്ത്രി സമാപനം ഉദ്ഘാടനo ചെയ്യും. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി 2025 നവംബർ 1 ന് പ്രഖ്യാപിക്കാനാകുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളം മാറും. തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് കൃത്യമായി നടപ്പാക്കുന്നതും കേരളത്തിലാണ് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: രജിസ്ട്രേഷനില്ലാതെ വില്ല പദ്ധതി പരസ്യം; ‘ഗ്രീന്‍ സിറ്റി’ യ്ക്ക് കെ-റെറയുടെ നോട്ടീസ്

മികച്ച തദ്ദേശ സ്ഥാപനത്തിന് ഉള്ള സ്വരാജ് ട്രോഫിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒന്നാംസ്ഥാനം നേടി. കൊല്ലം ജില്ലാപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. ബ്ലോക്ക് പഞ്ചായത്തിൽ നീലേശ്വരം,പെരുമ്പടപ്പ്,വൈക്കം എന്നിവ യഥാക്രമം നേടി.ഗ്രാമ പഞ്ചായത്തിൽ വലിയപറമ്പ്,മുട്ടാർ,മരങ്ങാട്ടുപള്ളി എന്നീ ഗ്രാമ പഞ്ചായത്തും നേടി. മുനിസിപ്പാലിറ്റിയിൽ ഗുരുവായൂർ,വടക്കാഞ്ചേരി,ആന്തൂർ എന്നിവയാണ് യഥാക്രമം.

ബി ജെ പിയുടെ വ്യാജ പ്രചരണത്തിനെതിരെയും മന്ത്രി പറഞ്ഞു. വീട് ആരുടെയും ഔദാര്യമല്ല,പ്രധാനമന്ത്രിയുടെ ബോർഡ് വയ്ക്കണമെന്ന നിർദേശത്തിനെതിരെ കേന്ദ്ര മന്ത്രിയെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല എന്നും മന്ത്രി പറഞ്ഞു. ബി ജെ പി ഓഫീസിൽ നിന്ന് ലൈഫിന് 4 ലക്ഷം ലഭിച്ചില്ലേയെന്ന് വിളിച്ചു ചോദിക്കുന്നു,തെരെഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായാണ് നടത്തുന്നത് എന്നും ഉപഭോക്താക്കൾ തന്നെ 72,000 അല്ലേ കേന്ദ്രം നൽകുന്നതെന്നും തിരിച്ചു ചോദിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

ALSO READ: ഇസ്രയേല്‍ ആക്രമണം; ഗാസയില്‍ പരിക്കേറ്റ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ നില ഗുരുതരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys