പ്രതിപക്ഷം പരിഹാസ്യരാകുന്നു, നേരത്തെ ഉന്നയിച്ച അഴിമതിക്കഥ പൊളിഞ്ഞതു പോലെ ഇപ്പോഴത്തെ ജലചൂഷണ കഥയും പൊളിയും; മന്ത്രി എം ബി രാജേഷ്

M B Rajesh vikasana sadas

കഞ്ചിക്കോട് ബ്രൂവറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പരിഹാസ്യരാകുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. വിഷയത്തിൽ അവർ ആദ്യം ഉന്നയിച്ച അഴിമതിക്കഥ പൊളിഞ്ഞതു പോലെ ഇപ്പോഴത്തെ ജല ചൂഷണ കഥയും പൊളിയുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

പ്രതിപക്ഷത്തിന് എന്താണ് ഇതിൽ അഴിമതിയെന്ന് ഇതുവരെ പറയാനായിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്.

ALSO READ: ‘സ്പിരിറ്റ് നിർമാണശാല വിഷയം ; ജനങ്ങളും പ്രാദേശിക നേതൃത്വവും പരാതി അറിയിച്ചിട്ടില്ല’: മന്ത്രി കെ കൃഷ്ണൻകുട്ടി

ഇനി അതത്ര വലിയ പ്രശ്നമാണെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചില്ല? നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയാണ് പ്രതിപക്ഷത്തിന്. സ്പിരിറ്റ് വ്യാവസായിക ഉൽപന്നമാണ്.

ALSO READ: ‘ജനങ്ങൾക്ക് അഹിതം ഉണ്ടാക്കുന്ന ഒരു നിയമവും അടിച്ചേൽപ്പിക്കാൻ ഇടതു സർക്കാർ ആഗ്രഹിക്കുന്നില്ല’: മന്ത്രി എ കെ ശശീന്ദ്രൻ

ജനങ്ങൾ മുഴുവൻ പ്രതിപക്ഷത്തിൻ്റെ കുത്തകയല്ലെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. അതേസമയം, സ്പിരിറ്റ് നിർമാണശാല വിഷയത്തിൽ ജനങ്ങളും പ്രാദേശിക നേതൃത്വവും പരാതി അറിയിച്ചിട്ടില്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടിയും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News