തൃത്താല -പടിഞ്ഞാറങ്ങാടി റോഡ് നവീകരിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചു: മന്ത്രി എം ബി രാജേഷ്

തൃത്താല -പടിഞ്ഞാറങ്ങാടി റോഡ് നവീകരിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചതായി മന്ത്രി എം ബി രാജേഷ്. തൃത്താലയിലെ പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി ഇതുവരെ ആകെ അനുവദിച്ച തുക 59.16കോടി രൂപയായി എന്നും മണ്ഡലത്തിലെ 28 പൊതുമരാമത്തു റോഡുകൾക്കായാണ് ഇത്രയും തുക അനുവദിച്ചത് എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
തൃത്താലയിലെ എല്ലാ പ്രധാന റോഡുകളും ആധുനികമായി നവീകരിക്കുന്നതിനാണ് പ്രഥമ പരിഗണന എന്നും . കഴിഞ്ഞ ബജറ്റിലും കൂടുതൽ തുക നീക്കി വച്ചിരിക്കുന്നത് റോഡുകളുടെ നവീകരണത്തിനാണ് എന്നും മന്ത്രി കുറിച്ചു.

ALSO READ: സഹകരണ മേഖലയുടെ സമൂഹത്തിലെ ഇടപെടലിന്റെ മികച്ച ഉദാഹരണമാണ് നീതി മെഡിക്കൽ സ്റ്റോറുകൾ: മുഖ്യമന്ത്രി

മന്ത്രി എംബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

തൃത്താലയിലെ പ്രധാന റോഡുകളിൽ ഒന്നായ തൃത്താല -പടിഞ്ഞാറങ്ങാടി റോഡ് നവീകരിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ച വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.
തൃത്താലയിലെ പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി ഇതുവരെ ആകെ അനുവദിച്ച തുക 59.16കോടി രൂപയായി. മണ്ഡലത്തിലെ 28 പൊതുമരാമത്തു റോഡുകൾക്കായാണ് ഇത്രയും തുക അനുവദിച്ചത് .ഇതിൽ 14 റോഡുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയായി. 2 റോഡുകൾ നവീകരിച്ചു കഴിഞ്ഞു. 6 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു. 6 റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുകയും ചെയ്യും. ഇതിനു പുറമെ 125 കോടി ചിലവിൽ കുറ്റിപ്പുറം -കുമ്പിടി – തൃത്താല – പട്ടാമ്പി റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കലിനായി കിഫ്ബി 10.5 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. ഇതിനെല്ലാം പുറമേയാണ് 13.50 കോടി ചെലവിൽ കൂറ്റനാട് ജംങ്ഷൻ നവീകരണം ആരംഭിക്കുന്നത്.
തൃത്താലയിലെ എല്ലാ പ്രധാന റോഡുകളും ആധുനികമായി നവീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. കഴിഞ്ഞ ബജറ്റിലും കൂടുതൽ തുക നീക്കി വച്ചിരിക്കുന്നത് റോഡുകളുടെ നവീകരണത്തിനാണ്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News