കൂടുതൽ ശക്തമായ ഇടപെടലുമായി മുന്നോട്ടുപോവും; ലഹരിമാഫിയയുടെ ആക്രമണത്തിൽ പരുക്കേറ്റ എക്സൈസ്‌ ഉദ്യോഗസ്ഥരെ സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്

ഓണം സ്പെഷ്യൽ ഡ്രൈവിനിടെ ലഹരിമാഫിയയുടെ ആക്രമണത്തിൽ പരുക്കേറ്റ എക്സൈസ്‌ ഉദ്യോഗസ്ഥരെ സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്. ആലപ്പുഴ കഞ്ഞിപ്പാടത്ത്‌ ആണ് ലഹരിമാഫിയയുടെ ആക്രമണത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ ജി ആർ ശ്രീരണദിവെ, പ്രിവന്റീവ് ഓഫിസർ എച്ച് നാസർ എന്നിവർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയാണ് മന്ത്രി കണ്ടത്.അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും രണ്ട്‌ പ്രതികളെ ഇതിനകം തന്നെ അറസ്റ്റ്‌ ചെയ്തു‌വെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കി.

also read: ഐ.എസ്.ആര്‍.ഒ പരീക്ഷയില്‍ കോപ്പിയടിച്ച രണ്ട് പേര്‍ അറസ്റ്റില്‍

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

ആലപ്പുഴ കഞ്ഞിപ്പാടത്ത്‌ ഓണം സ്പെഷ്യൽ ഡ്രൈവിനിടെ ലഹരിമാഫിയയുടെ ആക്രമണത്തിൽ പരുക്കേറ്റ എക്സൈസ്‌ ഉദ്യോഗസ്ഥരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ സന്ദർശിച്ചു. കുട്ടനാട് എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫിസർ ജി ആർ ശ്രീരണദിവെ, പ്രിവന്റീവ് ഓഫിസർ എച്ച് നാസർ എന്നിവരെയാണ്‌ സന്ദർശിച്ചത്‌. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കേസിലെ രണ്ട്‌ പ്രതികളെ ഇതിനകം തന്നെ അറസ്റ്റ്‌ ചെയ്തു‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരു പൊലീസ്‌ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്‌. ഓണക്കാലത്ത്‌ കൂടുതൽ പരിശോധനകൾ നടത്താനാണ്‌ എക്സൈസിന്റെ തീരുമാനം. ലഹരി മാഫിയയ്ക്കെതിരെ കൂടുതൽ ശക്തമായ ഇടപെടലുമായി എക്സൈസ്‌ സേന മുന്നോട്ടുപോവും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News