സംസ്ഥാനത്ത് കുടുംബശ്രീ ഓണച്ചന്തകൾ 22 മുതൽ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും

സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണച്ചന്തകൾ സംഘടിപ്പിക്കും. ചൊവ്വ മുതൽ ആരംഭിക്കുന്ന മേളയുടെ സംസ്ഥാന ഉദ്ഘാടനം 22ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും. ന്യായവിലയ്ക്ക് ഗുണമേന്മയുള്ള തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ഓണച്ചന്തകളുടെ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ 1070 സി ഡി എസുകളിലും മേളകൾ സംഘടിപ്പിക്കും. ജില്ലാ മേളകൾക്കുള്ള ഒരുക്കവും പൂർത്തിയായിട്ടുണ്ട്.

also read:അയർലൻഡിനെതിരായ ആദ്യ ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് വിജയം

കുടുംബശ്രീ സൂക്ഷ്മ സംരംഭകരും സംഘകൃഷി സംഘങ്ങളും ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങളാണ് വിപണനത്തിനെത്തിക്കുന്നത്. വിവിധതരം ധാന്യപ്പൊടികൾ, ഭക്ഷ്യോൽപ്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ ലഭിക്കും.

വിപണന മേളകൾ സംഘടിപ്പിക്കാൻ ജില്ലകളിൽ ഒരു ലക്ഷം രൂപയും നഗര സി ഡി എസ് തലത്തിൽ 15,000 രൂപയും പഞ്ചായത്തിൽ 12,000 രൂപയും കുടുംബശ്രീ നൽകും. കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന്‌ ഒരു ലക്ഷം രൂപ വരെ ഓണം വിപണന മേളകൾക്ക് നൽകുമെന്ന് സർക്കാർ ഉത്തരവുമുണ്ട്.

also read:മാത്യു കുഴൽനാടന്റെ ഭൂമിയിലെ റീ സർവ്വേ; റിപ്പോർട്ട് തിങ്കളാഴ്ച നൽകും

പൂക്കൃഷി ചെയ്യുന്ന കുടുംബശ്രീ വനിതാ കർഷകരിൽ നിന്ന്‌ ജമന്തി, ബന്ധി, മുല്ല, താമര എന്നിങ്ങനെ വിവിധ പൂക്കളും മേളയിലെത്തും. വിപണന മേളയോടനുബന്ധിച്ച് അത്തപ്പൂക്കളം, വടംവലി, തിരുവാതിര തുടങ്ങിയ മത്സരങ്ങളും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News