മന്ത്രി മുഹമ്മദ് റിയാസിന്റെ ദേശീയപാത സന്ദര്‍ശനം തുടരുന്നു

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ദേശീയപാത 66 പ്രവൃത്തി പുരോഗതി വിലയിരുത്തുകയാണ്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തുന്നത്. ദേശീയപാത അധികൃതരും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ട്..

തിങ്കളാഴ്ച രാവിലെ 8.45 നു കോഴിക്കോട് തൊണ്ടയാട് ഫ്‌ലൈ ഓവര്‍ സന്ദര്‍ശനത്തോടെ ആരംഭിച്ചു. തുടര്‍ന്ന് 9.45 ന് മലപ്പുറം ജില്ലയില്‍ പാണമ്പ്ര വളവ്, 10.15 ന് കൂരിയാട് ജംഗ്ഷന്‍, 10.45ന് പാലച്ചിറമാട് വളവ്, 11.30 ന് വട്ടപ്പാറ വളവ്, 12.20 കുറ്റിപ്പുറം പാലം എന്നിവ മന്ത്രി സന്ദര്‍ശിച്ചു.

Also Read : മോദിക്കെതിരായ പരാമർശം: ‘ഇത്തരം പ്രസംഗങ്ങൾ നടത്തിയാൽ കത്തി കയറ്റും’, നിരൂപകനും അധ്യാപകനുമായ കെ.വി. സജയ്ക്ക് സംഘ്പരിവാർ ഭീഷണി

ഉച്ചയ്ക്ക് ഒരു മണി ചമ്രവട്ടം ജംഗ്ഷന്‍, വൈകിട്ട് 3 ന് തൃശ്ശൂര്‍ ജില്ലയില്‍ കാപ്പിരിക്കാട്, 3.35ന് ചാവക്കാട് ബൈപ്പാസ് , 4.15 ന് വാടാനപ്പിള്ളി ബൈപ്പാസ് , 4 .40 ന് തളിക്കുളം ബൈപ്പാസ് , 5.15 എസ് എല്‍ പുരം, 5.45 കൊടുങ്ങല്ലൂര്‍ ബൈപ്പാസ് എന്നിങ്ങനെയാണ് സന്ദര്‍ശനം. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ മന്ത്രി മാധ്യമങ്ങളെ കാണും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News