നല്ല ലക്ഷ്യത്തോടെയാണ് ബ്ലോഗർമാരെ കേരളത്തിൽ കൊണ്ടുവരുന്നത്; ജ്യോതി മൽഹോത്ര ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ല കൊണ്ടുവന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

muhammed riyas

നല്ല ലക്ഷ്യത്തോടെയാണ് ബ്ലോഗർമാരെ കേരളത്തിൽ കൊണ്ടുവരുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജ്യോതി മൽഹോത്ര ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ല കേരളത്തിലേക്ക് ക്ഷണിച്ചത്. ബോധപൂർവ്വം ഇത്തരക്കാരെ കൊണ്ടുവരുമെന്ന് തോന്നുന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു. സംസ്ഥാന സർക്കാരും മന്ത്രിമാരും ചാരവൃത്തിക്ക് സഹായം ചെയ്യുന്നവരാണെന്നാണോ മാധ്യമങ്ങൾ പറയുന്നത് എന്നും മന്ത്രി ചോദിച്ചു. മാധ്യമങ്ങൾ പ്രതീക്ഷിക്കുന്നതൊന്നുമല്ല കാര്യങ്ങൾ. ജനങ്ങൾക്ക് സത്യം അറിയാം എന്നും മന്ത്രി പറഞ്ഞു.

Also read: തലസ്ഥാനത്ത് വൻ ഭൂമാഫിയ സംഘം; മുഖ്യകണ്ണി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ മണികണ്ഠനെന്ന് പൊലീസ്

ആരുടെയെങ്കിലും പ്രതികരണം എടുത്തിട്ടാണോ വാർത്ത നൽകേണ്ടത്. സർക്കാരിനും മന്ത്രിക്കും വകുപ്പിനും റോൾ ഉണ്ടോ എന്ന് മാധ്യമ പ്രവർത്തകർ വാർത്ത നൽകുമ്പോൾ പരിശോധിച്ചോ ? ചാര പ്രവർത്തിയാണ്, ഗുരുതര വിഷയമാണ്. ചില്ലറ കളിയല്ല, തമാശ കളിയുമല്ല ചാരപ്രവർത്തിയാണ്. ഇത്തരം അസംബന്ധ വാർത്തകൾ തുടങ്ങിവച്ചവരെ പുറത്തുകൊണ്ടുവരണം. ബിജെപിക്ക് രാഷ്ട്രീയ അജണ്ട കാണും.
മാധ്യമങ്ങൾക്ക് തോന്നുംപോലെ വാർത്ത നൽകാം, നോ പ്രോബ്ലമെന്നും മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News