‘ഇസ്രയേൽ സമാധാനത്തിന് ഭീഷണിയായ ഭൂലോക റൗഡിയായി മാറുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

PA MOHAMMED RIYAS

ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ പ്രതിഷേധാർഹമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇസ്രയേൽ സമാധാനത്തിന് ഭീഷണിയായ ഭൂലോക റൗഡിയായി മാറുന്നു. ഇറാന് നേരെയുള്ള കടന്നാക്രമണം പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി പ്രതിഷേധം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഇസ്രായേൽ സമാധാനത്തിനു ഭീഷണിയായ ഭൂലോക റൗഡി.
ഇറാനു നേരെയുള്ള കടന്നാക്രമണം പ്രതിഷേധാർഹം.

Also read: ‘യഥാർഥ കാരണം കണ്ടെത്തണം’; അഹമ്മദാബാദ് വിമാനപകടത്തിൽ അനുശോചനം രേഖപ്പെടുത്തി എം എ ബേബി

അതേസമയം, ഇറാനെതിരെ സൈനിക ആക്രമണവുമായി ഇസ്രയേൽ. വെള്ളിയാഴ്ച പുലർച്ചെ ടെഹ്‌റാന്റെ വടക്കുകിഴക്കായി സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇറാനിയൻ സർക്കാർ നടത്തുന്ന നൂർ ന്യൂസ് സ്ഥിരീകരിച്ചു. മേഖലയില്‍ ഒരു ‘വലിയ സംഘര്‍ഷം’ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്റെ ആണവ നിലയങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇറാന്‍ തിരിച്ചടിക്കുമെന്ന് കണ്ട് ആക്രമണത്തിന് ശേഷം ഇസ്രായേൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇറാനെതിരെ ഇസ്രയേൽ നടത്തിയത് മുന്‍കരുതല്‍ ആക്രമണമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് പറഞ്ഞു. രാജ്യത്തിനും സിവിലിയന്‍ ജനതയ്ക്കും നേരെ സമീപഭാവിയില്‍ മിസൈല്‍ ഡ്രോണ്‍ ആക്രമണം പ്രതീക്ഷിക്കുന്നതായും കാറ്റ്സ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News