‘വനിതാ സംവരണം നടപ്പിലാക്കാനെന്ന വ്യാജേന ദീർഘകാലം ഇന്ത്യ ഭരിക്കണമെന്ന വ്യാമോഹമാണ് ബിജെപിയ്ക്ക് ഉള്ളത്’; മന്ത്രി മുഹമ്മദ് റിയാസ്

Muhammad Riyas

കേരളത്തെ സാമൂഹ്യ പശ്ചാത്തലത്തെ വലിയ പ്രാധാന്യത്തോടെ കാണുന്നവരാണ് കേരളത്തിലെ ജനങ്ങൾ എന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇവിടെ പാർട്ടി മാറി വന്നവർ കോൺഗ്രസിൽ ജനാധിപത്യപരമായി പ്രവർത്തിച്ചവരാണ്. നുസൂർ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച ആളാണ്. കോൺഗ്രസിൽ വിശ്വാസം അർപ്പിച്ച് പ്രവർത്തിച്ച് ആ പാർട്ടിയുടെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ച് നിരവധി പേരാണ് പാർട്ടി വിട്ടത്.

ബിജെപി അധികാരത്തിൽ വന്നതിന് ശേഷമുള്ള 12 കൊല്ലം സ്വാതന്ത്ര്യാനന്തര ഇന്ത്യ കാണാത്ത അപകടകരമായ അവസ്ഥയിലാണ് കടന്നുപോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയിലെ ജനാധിപത്യം, സെക്കുലറിസം എന്നിവ വലിയ അപകടം നേരിടുന്നു.രാജ്യം ഭരിക്കുന്നവർ രാജ്യത്തിന്റെ ഭരണഘടനയെ ആക്രമിക്കുന്നു.

ALSO READ: ‘ലോഡ് ഷെഡ്ഡിങ് അല്ല, വൈദ്യുതി നിയന്ത്രണമാണ്’; വൈദ്യുതി ഉപഭോഗം കൂടുന്ന മേഖലകളിലായിരിക്കും നിയന്ത്രണം ഉണ്ടാവുക എന്നും മന്ത്രി കെ കൃഷ്ണൻകുട്ടി

വനിതാ സംവരണം നടപ്പിലാക്കാൻ എന്ന വ്യാജേന ദീർഘകാലം ഇനിയും ഇന്ത്യ ഭരിക്കണം എന്ന വ്യാമോഹമാണ് ബിജെപിയ്ക്ക് ഉള്ളത്. പ്രത്യേക മതത്തിൽ വിശ്വസിക്കുന്നവർ എത്രകാലം ഈ രാജ്യത്ത് ജീവിക്കും ഇന്ന് സംശയമുണ്ടാക്കുന്ന രീതിയിൽ ഭരണം നടത്തുന്നു. പാർലമെൻ്റിൽ ചർച്ച നടക്കുമ്പോൾ കോൺഗ്രസ് ഓടി ഒളിക്കുകയാണ്. ബിജെപിയുടെ മത വർഗീയതയ്ക്ക് ബദലാകാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കഴിയുന്നില്ല. മത വർഗീയതയ്ക്കെതിരെ നേറ്റിവിറ്റി കാർഡ് എന്ന ആൾട്ടർനേറ്റീവ് കേരളത്തിൽ കൊണ്ടുവരാൻ സാധിച്ചു.

സിപിഐഎം വിരുദ്ധർ എല്ലാ കാലത്തും ഒരുമിച്ച് വരുന്നു. തുടർഭരണം വന്നത് മുതൽ ഗവണ്മെൻ്റിൻ്റെതിരെ കള്ളപ്രചരണം ആരംഭിച്ചു.പാർട്ടിയുടെ മുഖമായി പ്രവർത്തിക്കുന്നവരെ വ്യക്തിപരമായി ആക്ഷേപിക്കുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയായി, പിന്നീട് മുഖ്യമന്ത്രിയായി പ്രവർത്തിക്കുമ്പോഴും പിണറായി വിജയനെ ആക്ഷേപിക്കുന്നത് മാർക്സിസ്റ്റ് വിരുദ്ധത കൊണ്ടാണ്, CPIM വിരുദ്ധത കൊണ്ടാണ്.

തിരഞ്ഞെടുപ്പ് എക്സിറ്റ് പോളുകൾ വരാൻ പോവുകയാണ്. 2021 ലും എക്സിറ്റ് പോള് ഉണ്ടായിരുന്നു. അത് ശരിയായിരുന്നു എങ്കിൽ ബേപ്പൂരിൽ ഞാൻ ജയിക്കില്ല, മന്ത്രിയും ആവില്ലയായിരുന്നു. വർഗീയ മുന്നണികൾക്കെതിരെ ശക്തമായ നീക്കങ്ങൾ നടത്തേണ്ടത് ഇടതുപക്ഷത്തിൻ്റെ ആവശ്യകതയാണ് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News