ചീഫ് ആര്‍ക്കിടെക്റ്റ് ഓഫീസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്‌സിലെ ചീഫ് ആര്‍ക്കിടെക്റ്റ് ഓഫീസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. പര്‍ച്ചേസ് സംബന്ധിച്ച് ആഭ്യന്തര വിജിലന്‍സ് വിശദമായി അന്വേഷിക്കുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. തെറ്റായ പ്രവണതകളില്‍ ഒത്തുതീര്‍പ്പിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഓഫീസില്‍ ജീവനക്കാര്‍ കൃത്യമായി എത്തുന്നില്ലെന്ന പരാതിക്ക് പിന്നാലെയായിരുന്നു വകുപ്പ് സെക്രട്ടറിക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. പഞ്ചിങ് സ്റ്റേറ്റ്‌മെന്റ്, സി എല്‍ രജിസ്റ്റര്‍, സ്റ്റോക് രജിസ്റ്റര്‍ തുടങ്ങിയവ ഹാജരാക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശിച്ചു. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ വൈകിയതോടെ മന്ത്രി ക്ഷുഭിതനാവുകയും ചെയ്തു.

ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തുന്നതില്‍ കൃത്യതയില്ലെന്നും പര്‍ച്ചേസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര വിജിലന്‍സിനെ ചുമതലപ്പെടുത്തിയെന്നും
മന്ത്രി പറഞ്ഞു. ഓഫീസിലെ പഞ്ചിംഗ് സ്റ്റേറ്റ്‌മെന്റ് പിഡബ്ല്യുഡി സെക്രട്ടറിയോട് വിശദമായി പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News