“കേരളത്തിൽ രണ്ടക്കം നേടുമെന്ന മോദിയുടെ വാക്കുകള്‍ ആരോ എഴുതിക്കൊടുത്തത്”: മുഹമ്മദ് റിയാസ്

കേരളത്തിൽ ബിജെപി രണ്ടക്കം നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ കുറ്റമല്ലെന്നും പ്രസംഗം എഴുതിക്കൊടുത്തവരുടെ കുറ്റമാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആരോ എഴുതിക്കൊടുത്തത് വായിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്. ബിജെപിയുടെ പ്രാദേശിക നേതാക്കൾ പറയുന്നതുപോലെ ഇന്ത്യയുടെ പ്രധാനമന്ത്രിയെക്കൊണ്ട് ആ വിദ്വാന്‍ പറയിക്കുകയാണ് ചെയ്തതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Also Read; അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു നടത്തിയതാണ് ആദ്യത്തെ ക്ഷേത്രപ്രവേശന വിളംബരം: മുഖ്യമന്ത്രി

കഴിഞ്ഞതവണ തങ്ങളെ പറഞ്ഞുപറ്റിച്ച കോൺഗ്രസിനെതിരേയുള്ള റിവഞ്ച് ഇലക്ഷൻകൂടിയാക്കി ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കേരളത്തിലെ ജനങ്ങള്‍ മാറ്റുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും ബിജെപിയോട് സന്ധിചെയ്യാത്തവരാണ്. മതരാഷ്ട്രവാദത്തെയും മറ്റും ശക്തിയുക്തം അവർ എതിർക്കുന്നു. കോൺഗ്രസ് സ്ഥാനാർഥി തോറ്റാൽ അത് ബിജെപിക്ക് സഹായകമാകുമെന്ന പ്രചാരണത്തിൽ വീണാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിന് വോട്ടുചെയ്തത്. അഞ്ചുകൊല്ലംകൊണ്ട് അവർക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്.

Also Read; വ്യാജ പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാട്; മോൺസൺ മാവുങ്കലിനെതിരെ നടപടിയുമായി ഇ ഡി

പാർലമെന്റിൽ ബിജെപിക്കെതിരെ ശബ്ദിക്കാൻ കേരളത്തിൽനിന്നു വിജയിച്ച യുഡിഎഫ് എംപിമാർ തയ്യാറായില്ല. പാർലമെന്റിനു പുറത്തും പ്രധാന കാര്യങ്ങൾ ചർച്ചചെയ്തപ്പോൾ അവർ ഓടിയൊളിച്ചു. കേരളസർക്കാരിനെ അസ്ഥിരപ്പെടുിത്താൻ കേന്ദ്രം വൈരനിര്യാതനബുദ്ധിയോടെ ശ്രമിക്കുമ്പോൾ കോൺഗ്രസ് നിലകൊള്ളേണ്ടത് കേരളത്തിലെ ജനങ്ങൾക്കൊപ്പമായിരുന്നു. ബി.ജെ.പിക്കെതിരെ മിണ്ടാതിരിക്കുന്നതിൽ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ഒറ്റക്കെട്ടാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ കോണ്‍ഗ്രസിനെതിരായ റിവഞ്ച് തെരഞ്ഞെടുപ്പാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News