‘റോഡുകളുടെ പരിപാലനത്തിന് റണ്ണിം​ഗ് കോൺ​ട്രാക്ട് സംവിധാനം വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്’: മന്ത്രി പി എ മുഹമ്മദ് റിയാസ്

റോഡുകളുടെ പരിപാലനത്തിന് റണ്ണിം​ഗ് കോൺ​ട്രാക്ട് സംവിധാനം വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിട്ടുണ്ട് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡിൽ കുഴി വന്നാൽ ഉടൻ തന്നെ പരിഹരിക്കാൻ കഴിയുന്ന വിധത്തിൽ കരാറുകാരെ സജ്ജരാക്കിയിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ആദ്യമായാണ് റോഡ് പരിപാലത്തിന് നേരത്തെ ടെണ്ടർ വിളിച്ച് ഒരുവർഷത്തേക്ക് ആളെ തീരുമാനിക്കുന്നത്. അതിന്റെ ഗുണം കേരളത്തിലെ റോഡുകളിൽ ഉണ്ടെന്നും മന്ത്രി കൈരളി ന്യൂസിനോട് പ്രതികരിച്ചു.

Also read:ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

നവകേരള ബസിനകത്ത് മുഖ്യമന്ത്രിയെ ഇന്റർവ്യൂ ചെയ്യാൻ വന്ന മാധ്യമപ്രവർത്തകർ തന്നോട് കേരളത്തിലെ റോഡുകളെ കുറിച്ച് ചോദിച്ചപ്പോൾ അവർക്ക് നൽകിയ മറുപടിയും മന്ത്രി കൈരളി ന്യൂസിനോട് പങ്കുവച്ചു. മാധ്യമപ്രവർത്തകർക്ക് ഇത്രയും നേരം ഒരു ബുദ്ധിമുട്ടും ഇല്ലാതെ ബസിനകത്ത് നടക്കാൻ കഴിഞ്ഞെങ്കിൽ അത് റോഡിന്റെ നിലവാരം കൊണ്ടാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News