ഡബിള്‍ ഡക്കറിൽ കോ‍ഴിക്കോട് ആസ്വദിക്കാം; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി മുഹമ്മദ് റിയാസ്

double decker bus kozhikode

കോഴിക്കോട് നഗരത്തിൽ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നഗരക്കാഴ്ചകൾ ആസ്വദിക്കുന്നതിനായി ഡബിൾ ഡെക്കർ ബസ് സർവീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്ഘാടനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകാവിൽ എന്നിവർ മാവൂർ റോഡ്, മാനാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലൂടെ സിറ്റി റൈഡ് ബസിൽ റോഡ് ഷോ നടത്തി.

ഇലക്ട്രിക് ബസായ ഡബിള്‍ ഡക്കറിൻ്റെ താഴത്തെ നിലയിൽ ഏകദേശം 25 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ട്. ബസിന്റെ മുകൾഭാഗം (അപ്പർ ഡെക്ക്) തുറന്ന രീതിയിലായതിനാൽ യാത്രക്കാർക്ക് നഗരക്കാഴ്ചകൾ തടസ്സമില്ലാതെ കാണാൻ സാധിക്കും. കോഴിക്കോടിന്റെ ചരിത്രപ്രധാനമായ സ്ഥലങ്ങളായ മാനാഞ്ചിറ, ബീച്ച് റോഡ്, തളിക്ഷേത്രം തുടങ്ങിയ ഇടങ്ങളിലൂടെയാണ് ബസ് സർവീസ് നടത്തുക.

ALSO READ: മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് പരാതി; ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിലെ വിജയകരമായ മാതൃക പിന്തുടർന്നാണ് കുറഞ്ഞ ചെലവിൽ നഗരത്തിലെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡബിള്‍ ഡക്കർ സിറ്റി റൈഡ് ബസ് കോ‍ഴിക്കോട് അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News