‘കരുതലും കൈത്താങ്ങും’; അദാലത്ത് ജനങ്ങള്‍ ഏറ്റെടുത്തതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്ത് ജനങ്ങള്‍ ഏറ്റെടുത്തതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ താമശ്ശേരി താലൂക്ക് തല അദാലത്തില്‍ 276 പരാതികള്‍ പരിഹരിച്ചു. മന്ത്രിമാരായ കെ രാജന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

താമരശ്ശേരി താലൂക്ക് തല അദാലത്തിലേക്ക് 600 പരാതികളാണ് ഓണ്‍ലൈന്‍ വഴി ലഭിച്ചത്. ഇരുനൂറ്റമ്പതോളം പുതിയ പരാതികളും പരിഗണനയ്ക്ക് വന്നു. 298 പരാതികള്‍ പരിഗണിച്ചതില്‍ 276 എണ്ണത്തിന് പരിഹാരമായി. 302 പരാതികള്‍ വിവിധ വകുപ്പുകളിലേക്ക് പരിഹാരം കാണുന്നതിനായി അയച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലാണ് കൂടുതല്‍ പരിഹാരം നല്‍കാന്‍ സാധിച്ചത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ രാജന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ നേതൃത്വം നല്‍കി. രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവ പരിഹരിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു

മെയ് ആറിന് കൊയിലാണ്ടി താലൂക്കിലും എട്ടാം തീയതി വടകരയിലുമാണ് ജില്ലയിലെ അദാലത്തുകള്‍ നടക്കുക. താമരശ്ശേരി താലൂക്ക് തല അദാലത്തില്‍ എം എല്‍ എ മാരായ കെ.എം സച്ചിന്‍ ദേവ് , ലിന്റോ ജോസഫ്, ജില്ലാ കലക്ടര്‍ എ.ഗീത, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News