
കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും അരികുവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തിയ ബജറ്റാണ് കേരളത്തില്‍ അവതരിപ്പിച്ചതെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു.
also read: സാമ്പത്തിക അവസ്ഥ അനുസരിച്ചുള്ള ബജറ്റ്; ധനമന്ത്രി അവതരിപ്പിച്ചത് ക്ഷേമ ബജറ്റ്: ടി പി രാമകൃഷ്ണന്‍
പട്ടികജാതി ജനവിഭാഗങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3236.85 കോടി രൂപയാണ് നീക്കി വെച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 114.90 കോടിയുടെ വര്‍ധനയുമുണ്ട്. പട്ടികജാതി വികസന വകുപ്പ് വഴി 1801.60 കോടിയും തദ്ദേശ സ്ഥാപനങ്ങളിലൂടെ 1435.25 കോടിയും ചെലവഴിക്കും. പാലക്കാട് മെഡിക്കല്‍ കോളേജിന് 25 കോടി രൂപയും വകയിരുത്തി. അതി ദരിദ്രരെന്ന് കണ്ടെത്തിയവര്‍ക്ക് മുന്‍ഗണന നല്‍കി നടപ്പാക്കുന്ന ഭൂമി വാങ്ങല്‍ പദ്ധതിക്കും 170 കോടി വകയിരുത്തി. വിവിധ സ്‌കോളര്‍ഷിപ്പുകള്‍ കഴിഞ്ഞാല്‍ ഭവന പുനരുദ്ധാരണ പദ്ധതിയായ സേഫിനാണ് കൂടുതല്‍ വകയിരുത്തല്‍. 240 കോടി രൂപയാണ് സേഫിനുള്ളത്. 12500 വീടുകളാണ് സേഫിലൂടെ ഇതുവരെ നവീകരിച്ചത്.
പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്കായി 1020 .44 കോടി രൂപ വകയിരുത്തി. മുന്‍വര്‍ഷത്തേക്കാള്‍ 46.31 കോടി അധികമുണ്ട്. വകുപ്പ് മുഖേന 804.70 കോടി രൂപയും തദ്ദേശസ്ഥാപനങ്ങള്‍ വഴി 215. 74 കോടി രൂപയും ചെലവഴിക്കും. സേഫ് പദ്ധതിക്ക് 70 കോടി രൂപ വകയിരുത്തി.
പിന്നാക്ക വിഭാഗ ക്ഷേമത്തിനായി 278.62 കോടി രൂപ വകയിരുത്തി. മുന്‍വര്‍ഷത്തേക്കാള്‍ 12 കോടിയുടെ വര്‍ധനയുണ്ട്. ഒന്നു മുതല്‍ 8 വരെയുള്ള കുട്ടികളുടെ ഛആഇ സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത് നല്‍കാന്‍ സംസ്ഥാനം ആരംഭിച്ച കെടാവിളക്ക് പദ്ധതിക്ക് 15 കോടി രൂപയും വകയിരുത്തി.
എസ് സി, എസ് ടി, പിന്നാക്ക വകുപ്പുകളിലായി 173.21 കോടി രൂപയാണ് ഈ ബജറ്റില്‍ അധികമായി അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു.
ക്ഷേമ ആശ്വാസ പദ്ധതികള്‍ക്കൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് അരികുവല്‍ക്കരിക്കപ്പെട്ട ജനതയെയും നവകേരള നിര്‍മ്മിതിയിലൂടെ മുന്‍പന്തിയിലെത്തിക്കുമെന്നും മന്ത്രി ഒ ആര്‍ കേളു കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

