ക്രിസ്തുവിന്റെ പാതകളെ പിന്തുടര്‍ന്ന് നിസ്വരായ മനുഷ്യര്‍ക്കൊപ്പം നിലയുറപ്പിച്ച മനുഷ്യസ്നേഹി; മന്ത്രി ഒ ആര്‍ കേളു

ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മന്ത്രി ഒ ആര്‍ കേളു അനുശോചനം അറിയിച്ചു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വക്താവായിരുന്നപ്പോഴും മാനവരാശിയുടെ നന്മയ്ക്കു വേണ്ടിയും അനീതികള്‍ക്കെതിരായും മാര്‍പാപ്പ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു.

Also Read : ‘ഞാനൊരു കമ്മ്യൂണിസ്റ്റാണ് കേരളത്തില്‍നിന്നും വരുന്നു എന്ന് പറഞ്ഞു, അദ്ദേഹം ഒരു ജപമാല എനിക്ക് സമ്മാനിച്ചു’; മാര്‍പ്പാപ്പയുടെ ഓര്‍മകളില്‍ മന്ത്രി പി രാജീവ്

ക്രിസ്തുവിന്റെ പാതകളെ പൂര്‍ണ്ണമായും പിന്തുടര്‍ന്ന് നിസ്വരായ മനുഷ്യര്‍ക്കൊപ്പം നിലയുറപ്പിച്ച പ്രിയപ്പെട്ട ഫ്രാന്‍സീസ് മാര്‍പാപ്പയുടെ മരണം വളരെ വേദനാജനകമാണ്. വിശുദ്ധ വാരാചരണ സന്ദേശത്തില്‍ പോലും ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് ദുരിതബാധിതരെ സഹായിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും മന്ത്രി ഒ ആര്‍ കേളു പറഞ്ഞു.

അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സാക്ഷ്യങ്ങളിലൂടെയും മുല്യങ്ങളിലൂടെയും കാലവും ലോകവും ഫ്രാന്‍സീസ് മാര്‍പാപ്പയെ എന്നും അനുസ്മരിക്കുമെന്നും മന്ത്രി സന്ദേശത്തില്‍ പറഞ്ഞു. ആഗോള കത്തോലിക്ക സഭയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

Also Read : ‘കമ്മ്യൂണിസ്റ്റ് മാര്‍പ്പാപ്പ എന്ന് ചിലര്‍ വിമര്‍ശിച്ചിട്ടുണ്ട്, നിസ്വരായവര്‍ക്കൊപ്പം നിന്ന മനുഷ്യസ്‌നേഹി’; മാര്‍പ്പാപ്പയുടെ ഓര്‍മകള്‍ കൈരളിയോട് പങ്കുവെച്ച് എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News