പട്ടിക വര്‍ഗ്ഗ ജനവിഭാഗത്തിന് വരുമാനവും  ജീവിത മാര്‍ഗവും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി ഒ ആർ കേളു

അട്ടപ്പാടി പുതൂര്‍ ഗ്രാമപപഞ്ചായത്തിലെ താഴെ ഭൂതയാറില്‍ സ്ഥാപിച്ച തേന്‍ സംസ്‌കരണ ശാലയും സഹ്യ ഡ്യൂ ഉത്പന്നവും നാടിന് സമർപ്പിച്ചു. മന്ത്രി ഒആർ കേളു ഉദ്ഘാടനം ചെയ്തു. പട്ടിക വര്‍ഗ്ഗ ജനവിഭാഗത്തിന് വരുമാനവും  ജീവിത മാര്‍ഗവും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന്  മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു

25 ലക്ഷം രൂപ ചെലവിട്ട് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെയാണ്  അട്ടപ്പാടി പുതൂര്‍  പഞ്ചായത്തിലെ താഴെ ഭൂതയാറില്‍ തേന്‍ സംസ്‌കരണ ശാല സ്ഥാപിച്ചിരിക്കുന്നത്. പ്രോസസ്സിങ് യൂണിറ്റ്, ഓഫീസ് ഏരിയ, സ്റ്റോര്‍ റൂം, ഫില്ലിങ് റൂം  എന്നീ സൗകര്യങ്ങളോടെയാണ് സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. തേന്‍ സംസ്‌കരണ ശാലയുടെയും സഹ്യ ഡ്യൂ ഉത്പന്നത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒആർ കേളു നിർവഹിച്ചു.പ്രകൃതിയെ ആഴത്തില്‍ മനസിലാക്കിയ മറ്റൊരു ജനവിഭാഗം ഉണ്ടാവില്ലെന്നും അത് മനസിലാക്കി തൊഴിലിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കണമെന്നും മന്ത്രി ഒആർ കേളു പറഞ്ഞു.. 

also read: ജയിലുകളിലെ അപര്യാപ്തതകള്‍ പരിഹരിക്കാൻ ഉന്നതതല സമിതി

ശാസ്ത്രീയമായി സംസ്‌കരിച്ച തേന്‍ വിപണിയിൽ എത്തിക്കുന്ന ‘സഹ്യ ഡ്യൂ’ ഉത്പന്നത്തിന്റെ ലോഗോ പ്രകാശനവും  മന്ത്രി നിര്‍വഹിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് മുഖ്യാതിഥിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News