മനുവാദികളുടെ താത്പര്യമാണ് സുരേഷ്​ഗോപിയുടെ വാക്കുകളിലൂടെ പുറത്തുവന്നിട്ടുള്ളത്; ഓ ആർ കേളു

OR Kelu

തിരുവനന്തപുരം: പട്ടികവർഗ വകുപ്പ് മന്ത്രി ഉന്നതകുലജാതനാകണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമർശം തികച്ചും അപലപനീയമാണെന്ന് മന്ത്രി ഒ ആർ കേളു പ്രസ്താവനയിൽ പറഞ്ഞു.

ഭരണഘടനാ ലംഘനമാണ് ഈ വാക്കുകളിലൂടെ കേന്ദ്ര മന്ത്രി നടത്തിയിരിക്കുന്നതെന്നും പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു വ്യക്തമാക്കി.

Also Read: ഭരണഘടനയുടെ മൂല്യങ്ങൾ അറിയാത്ത കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ ഓരോന്ന് ജല്പിക്കുകയാണ്: ബിനോയ് വിശ്വം

എല്ലാവരെയും തുല്യരായി കാണുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി ഭരണഘടന ലംഘിച്ചിരിക്കുന്നു എന്ന് മാത്രമല്ല നിലവാര തകർച്ചയുടെ അങ്ങേ അറ്റത്താണ് അദ്ദേഹം നിൽക്കുന്നതും. മനുവാദികളുടെ താത്പര്യമാണ് കേന്ദ്ര മന്ത്രിയായ സുരേഷ്​ഗോപിയുടെ വാക്കുകളിലൂടെ പുറത്തുവന്നിട്ടുള്ളത്.

Also Read: കേന്ദ്ര ബജറ്റ് സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കും, ജനദുരിതം ഏറും; കേരളത്തെ കൂടുതല്‍ വിഷമത്തിലാക്കുമെന്നും ഡോ. തോമസ് ഐസക്

ആർ എസ് എസിന് വിധേയപ്പെട്ട് മനുഷ്യരെ പല തട്ടുകളിലാക്കി ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുന്ന മനോഭാവമുള്ള ജനപ്രതിനിധിയെ ഈ നാടിന് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി ഭരണഘടന ലംഘനം തടയുന്നതിനാവശ്യമായ നടപടി സ്വീകരിയ്ക്കണമെന്ന് മന്ത്രി ഓ ആർ കേളു ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News