പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്ന് മന്ത്രി ഒ ആർ കേളു

O R Kelu

പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്ന് മന്ത്രി ഒ ആർ കേളു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഭരണാനുമതി ജില്ലാതലത്തിൽ നൽകും വിധം ഭേദഗതി കൊണ്ടുവുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലാതല അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഒ ആർ കേളു.

Also Read: ട്രയൽ റൺ വിജയകരമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ഒക്ടോബറിൽ കമ്മീഷൻ ചെയ്യാനാകുമെന്ന് പ്രതീക്ഷ

അംബേദ്കർ ഗ്രാമവികസന പദ്ധതികൾക്ക് ജില്ലാ കലക്ടർ ആയിരിക്കും ഇനി ഭരണാനുമതി നൽകുക. സാങ്കേതികാനുമതി ലഭ്യമാക്കുക ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുള്ള എഞ്ചിനീയർമാർ അടങ്ങിയ സമിതിയായിരിക്കുമെന്നും മന്ത്രി ഒ ആർ കേളു അറിയിച്ചു. പദ്ധതി നടപ്പാക്കാൻ ഉന്നതിയിൽ ചുരുങ്ങിയത് 25 കുടുംബങ്ങൾ വേണമെന്ന മാനദണ്ഡവും മാറ്റുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് പ്രശ്നമില്ലെന്ന് മന്ത്രി പറഞ്ഞു. ക്ഷേമ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: കേരള സർക്കാർ 100 ദിന കർമ്മ പരിപാടി; ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു

പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഭൂമിയില്ലാത്ത വ്യക്തിക്ക് വീട് നിർമ്മിച്ചു നൽകാൻ ഭൂമി ഇല്ലെങ്കിൽ ഏതെങ്കിലും പദ്ധതിയിലുൾപ്പെടുത്തി നിർബന്ധമായും അഞ്ചു സെൻറ് ഭൂമി അനുവദിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ഓരോ ഉന്നതിയിലേക്കും വാഹനയോഗ്യമായ വഴിയും കുടിവെള്ള വിതരണം, വൈദ്യുതി സൗകര്യങ്ങൾ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന നിർദ്ദേശവും മന്ത്രി നൽകി. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും മന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News