കോഴിക്കോട് – തിരുവനന്തപുരം വിമാന സര്‍വീസ്; സ്വാഗതം ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം-കോഴിക്കോട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്ടേക്കുള്ള എയര്‍ കണക്ടിവിറ്റി സാധ്യമാക്കുന്നത് സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഏറെ ഗുണകരമാണ്.

Also Read : നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലും

മലബാറിന്റെ വാണിജ്യമേഖലക്കും ഇത് ഗുണകരമായി മാറും. തലസ്ഥാനത്തുനിന്നും കോഴിക്കോട്ടേക്ക് ഫ്‌ലൈറ്റ് സര്‍വ്വീസ് ആരംഭിക്കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആവശ്യപ്പെടുകയും ഇതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. കോഴിക്കോട് വിമാനത്താവള വികസനം സാധ്യമാക്കുന്നതിനൊപ്പം കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതും ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.

Also Read : ഐഎഫ്എഫ്കെയിൽ എങ്ങനെ സിനിമകൾ ബുക്ക് ചെയ്യാം? റിസർവേഷൻ വെള്ളിയാഴ്ച മുതൽ ആരംഭിക്കും

അതേസമയം തിരുവനന്തപുരം-കോഴിക്കോട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വ്വീസിന്‍റെ ഭാഗമായി മന്ത്രി മുഹമ്മദ് റിയാസ് പ്രധാനമായും മൂന്ന് മീറ്റിങ്ങുകളാണ് നടത്തിയത്. 2 മീറ്റിങ്ങുകള്‍ കോഴക്കോട് വെച്ച് എയര്‍പോര്‍ട്ട് അതോറിറ്റിയുമായും ഒരുമീറ്റിംഗ് തിരുവനന്തപുരത്ത് വെച്ച് എയര്‍ഇന്ത്യ സിഇഒയുമായുമാണ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News