‘പ്രതിപക്ഷം യുപി സര്‍ക്കാരിനെ വെള്ളപൂശുന്നു; കേരളവും യുപിയും ഒരുപോലെയെന്ന പ്രസ്താവന ഇതിന്റെ ഭാഗം’: മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വെള്ളപൂശുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളവും യുപിയും ഒരുപോലെയെന്ന പ്രസ്താവന ഇതിന്റെ ഭാഗമാണ്. ഓരോ മൂന്ന് മണിക്കൂറിലും ബലാത്സംഗം നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും മന്ത്രി പറഞ്ഞു.

also read- മുന്‍ ഡിജിപി അനില്‍ കാന്തിനെ കാണാന്‍ അവസരമൊരുക്കി; മോന്‍സണ്‍ മാവുങ്കലും ഐജി ലക്ഷ്മണും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്

ഉത്തര്‍പ്രദേശില്‍ നിരവധി വര്‍ഗീയ ലഹളകള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസും സര്‍ക്കാരും ഇടപെട്ട് അത് പരിഹരിക്കുകയാണ് ചെയ്യുന്നത്. ആലുവയിലെ 5 വയസുകാരിയുടെ മരണം എല്ലാവരിലും വേദനയുണ്ടാക്കിയ സംഭവമാണ്. അതിനെ രാഷ്ട്രീയമായി കണ്ട് സര്‍ക്കാരിനെതിരെ തിരിക്കുന്ന നീചമായ പ്രവര്‍ത്തിയാണ് പ്രതിപക്ഷം നടത്തുന്നത്. യുപിയും കേരളവും ഒരുപോലെയെന്ന് പറയുന്നതിലൂടെ യുപിയെ വെള്ളപൂശാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

also read- എന്റെ ജീവന് ഭീഷണിയുണ്ട്, ഞാന്‍ തുക്ക്‌ഡേ ഗ്യാങ്ങിനെ പറ്റിയും ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ക്കെതിരെയും സംസാരിക്കുമെന്ന് കങ്കണ

ഉന്നാവോ സംഭവം നമ്മുടെ മുന്നിലുണ്ട്. ഇരയ്‌ക്കെതിരെ കേസെടുക്കുന്ന സംഭവമുണ്ടായി. ബലാത്സംഗങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന സംസ്ഥാനമാണ് യുപി. പ്രതികള്‍ക്കെതിരെ കേസെടുക്കുന്നില്ല. ബിജെപി എംപിമാരും എംഎല്‍എമാരും എന്ത് വൃത്തികേട് ചെയ്താലും നടപടിയുണ്ടാകുന്നില്ല. ബിജെപി അപകടകരമായി മുന്നോട്ടുകൊണ്ടുപോകുന്ന രാഷ്ട്രീയത്തെ വെള്ളപൂശാനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News