‘എല്ലാവരും ദുഃഖിക്കുമ്പോള്‍ സന്തോഷിച്ച് തുള്ളിച്ചാടുന്നു; വി. മുരളീധരന്‍ കേരളത്തിന്റെ ആരാച്ചാര്‍’: മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ്. വി.മുരളീധരന്‍ കേരളത്തിന്റെ ആരാച്ചാരാണെന്നായിരുന്നു മന്ത്രി തുറന്നടിച്ചത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചപ്പോള്‍ എല്ലാവരും പ്രതിഷേധിക്കുകയാണ്. അത് സംസ്ഥാനത്തെ ബാധിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാവരും ദുഃഖിക്കുമ്പോള്‍ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിച്ച് തുള്ളിച്ചാടുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.

വായ്പാപരിധി സംസ്ഥാനത്തിന്റെ അവകാശമാണ്. അങ്ങനെയൊരു വിഷയത്തിലാണ് കേന്ദ്രമന്ത്രി സന്തോഷിക്കുന്നത്. കേരളത്തെയാകെ പ്രയാസത്തിലേക്ക് തള്ളിവിടാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റേത്. കേരളത്തിന് വേണ്ടി പ്രശ്‌നത്തില്‍ ഇടപെടേണ്ടയാളാണ് വി. മുരളീധരന്‍. അദ്ദേഹത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News