‘എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്രപരമായ വിജയം; കുട്ടികള്‍ക്കും മന്ത്രി ശിവന്‍കുട്ടിക്കും അഭിനന്ദനം’: മന്ത്രി മുഹമ്മദ് റിയാസ്

എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളേയും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയേയും അഭിനന്ദിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്രപരമായ വിജയമാണ് കുട്ടികള്‍ കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കൊവിഡ് മഹാമാരിയ്ക്ക് ശേഷം സജീവമായ അക്കാദമിക വര്‍ഷത്തിലെ വളരെ ആസൂത്രിതമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. 99.70 വിജയശതമാനം എന്നത് കുട്ടികളുടെ കഠിനാധ്വാനത്തെ കുറിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എ പ്ലസ് നേടിയവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 100% വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ട്. ഇത്തവണ ഗ്രേസ് മാര്‍ക്കും പരിഗണിച്ചിട്ടുണ്ട്. പറഞ്ഞതിനേക്കാള്‍ ഒരു ദിവസം മുമ്പ് റിസള്‍ട്ട് പ്രഖ്യാപിക്കാനായി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി വി.ശിവന്‍കുട്ടിയും അദ്ധ്യാപകരടക്കമുള്ള ടീമും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍; മന്ത്രി ശിവന്‍കുട്ടിക്കും.

എസ് എസ് എല്‍ സി പരീക്ഷാ ഫലം വന്നു കഴിഞ്ഞിരിക്കുന്നു. ചരിത്രപരമായ വിജയമാണ് നമ്മുടെ കുട്ടികള്‍ കൈവരിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിയ്ക്ക് ശേഷം സജീവമായ അക്കാദമിക വര്‍ഷത്തിലെ വളരെ ആസൂത്രിതമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. 99.70 വിജയശതമാനം എന്നത് കുട്ടികളുടെ കഠിനാധ്വാനത്തെ കുറിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എ പ്ലസ് നേടിയവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 100% വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ട്. ഇത്തവണ ഗ്രേസ് മാര്‍ക്കും പരിഗണിച്ചിട്ടുണ്ട്. പറഞ്ഞതിനേക്കാള്‍ ഒരു ദിവസം മുമ്പ് റിസള്‍ട്ട് പ്രഖ്യാപിക്കാനായി.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി ശ്രീ. വി.ശിവന്‍കുട്ടിയും അദ്ധ്യാപകരടക്കമുള്ള ടീമും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. എല്ലാ കുട്ടികള്‍ക്കും അനുമോദനങ്ങളും ആശംസകളും. ഇപ്പോള്‍ ഉപരി പഠനത്തിന് അര്‍ഹത നേടാന്‍ കഴിയാതെ പോയവര്‍ ഇനിയുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്തി ഈ ശ്രേണിയിലേക്ക് വേഗത്തില്‍ ഉയര്‍ന്നു വരട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here