
ദേശീയപാത വികസന അതോറിറ്റിയുടെ റീജിണല്‍ ഓഫീസറുമായി ചര്‍ച്ച നടത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്‍.എച്ച് 66 ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി കേരള മുഖ്യമന്ത്രി ദില്ലിയില്‍ വച്ചു നടത്തിയ യോഗത്തിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് റീജിണല്‍ ഓഫീസര്‍ അറിയിച്ചുവെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദേശീയപാത വികസന അതോറിറ്റിയുടെ റീജിണല്‍ ഓഫീസറുമായി ഇന്നു ചര്‍ച്ച നടത്തി. എന്‍.എച്ച് 66 ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി കേരള മുഖ്യമന്ത്രി ഡല്‍ഹിയില്‍ വച്ചു നടത്തിയ യോഗത്തിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് റീജിണല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തിയുമായും സര്‍വീസ് റോഡുവുകളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇവ പരിഹരിക്കാന്‍ ഇടപെടുന്നുണ്ടെന്നും റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here