
കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി കേരളത്തിലെ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചര്‍ച്ചയില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയും സന്നിഹിതനായിരുന്നു.
കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ടൂറിസം വികസനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കേരളത്തിലെ ബീച്ച് ടൂറിസത്തിന്റെ വികാസത്തിന് CRZ നിയമ ഇളവുകളും, വെല്‍നസ് ടൂറിസത്തിന് സ്‌പെഷ്യല്‍ പാക്കേജും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികള്‍ വരുന്ന അറബ് രാജ്യങ്ങളിലെ ടൂറിസം ട്രാവല്‍ മാര്‍ട്ടില്‍ ഇന്ത്യ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
നമ്മുടെ സംസ്ഥാനത്തെ ടൂറിസം വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഈ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here