വീണ്ടും ആര്‍എസ്എസ് ചിത്രം: ഭരണഘടനയുടെ പ്രകാശത്തിലാണ് രാജ്ഭവന്‍ പ്രവര്‍ത്തിക്കുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

രാജ്ഭവനിലെ പൊതുപരിപാടിയില്‍ വീണ്ടും ആര്‍എസ്എസ് പതാകയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി പരിപാടി ബഹിഷ്കരിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.

ഭരണഘടനയുടെ പ്രകാശത്തിലാണ് രാജ്ഭവന്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. രാജ്ഭവന്‍ വെറുമൊരു വാസസ്ഥലമല്ല, ഉത്തരവാദിത്വത്തിന്റെ ഇരിപ്പിടമാണ്. രാജ്ഭവന് ഭരണഘടനാപരമായ മഹത്വമുണ്ടെന്നും അവിടെ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കി ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നടത്താനുള്ള വേദിയാക്കരുതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Also Read : രാജ്ഭവനില്‍ വീണ്ടും ആര്‍എസ്എസ് ചിത്രം: ‘രാജ്ഭവനെ ആര്‍ എസ് എസ്സിന്റെ കാര്യാലയമാക്കാന്‍ അനുവദിക്കില്ല’; പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഭരണഘടനയുടെ പ്രകാശത്തിലാണ് രാജ്ഭവന്‍ പ്രവര്‍ത്തിക്കുന്നത്. രാജ്ഭവന്‍ വെറുമൊരു വാസസ്ഥലമല്ല, ഉത്തരവാദിത്വത്തിന്റെ ഇരിപ്പിടമാണ്. രാജ്ഭവന് ഭരണഘടനാപരമായ മഹത്വമുണ്ട്. അവിടെ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കി ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നടത്താനുള്ള വേദിയാക്കരുത്. ആര്‍എസ്എസിന്റെ കാവി കൊടിയും ബ്രിട്ടീഷ് ഇന്ത്യയെ സ്മരിക്കുന്ന ആര്‍എസ്എസിന്റെ ഭൂപടവും അംഗീകരിക്കേണ്ട ബാധ്യത ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോ മന്ത്രിമാര്‍ക്കോ ഇല്ല. ഔദ്യോഗിക പരിപാടികള്‍ക്ക് ആര്‍എസ്എസ് ചിഹ്നങ്ങളുപയോഗിക്കുന്നത് ഭരണഘടനാ ലംഘനമാണ്. പ്രോട്ടോക്കോളിന്റെ പേരുപറഞ്ഞ് ഭരണഘടനാ ലംഘനത്തെ ന്യായീകരിക്കുന്നവര്‍ ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത റിപബ്ലിക്കാണെന്ന് മറന്നു പോകരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News