‘എന്റെ കേരളം സുന്ദരം, വയനാട് അതിസുന്ദരം’ ; സഞ്ചാരികളെ സ്വാഗതം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസും, സിദ്ധിഖ് എംഎൽഎയും

കേരളത്തെ ഒന്നാകെ വിഷമത്തിലാഴ്ത്തിയ ദുരന്തമായിരുന്നു വയനാട്ടിലെ മുണ്ടക്കയ്യിൽ ഉണ്ടായ ഉരുൾപൊട്ടൽ. 336 പേരുടെ ജീവൻ എടുത്ത ഉരുൾപൊട്ടൽ കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു. എങ്കിലും മനഃസാന്നിധ്യം വെടിയാതെ കേരള ജനത ഒന്നാകെ വയനാടിനെ കൈപിടിച്ചുയത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ. അതേസമയം തന്നെ വയനാട് പൂർണമായും തകർന്നു എന്ന തരത്തിൽ അടിസ്ഥാനരഹിതമായ ചില വാർത്തകളും ഉയരുന്നുണ്ട്. ഇത്തരം വാർത്തകൾ വയനാടിനെ സംബന്ധിച്ച് മോശമായ രീതിയിലാണ് ബാധിക്കുന്നത്. വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതകൾ എത്തുന്ന ഒരു ജില്ല ആണ് വയനാട്. ഇത്തരം വാർത്തകൾ പ്രചരിക്കുമ്പോൾ വയനാട്ടിലേക്ക് വിനോദ സഞ്ചാരികൾ വരാതെ ആകും.

ALSO READ : ഷിരൂരിൽ അർജുനായി തിരച്ചിൽ പുനരാരംഭിക്കുന്നു

എന്നാൽ ഇപ്പോൾ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് തന്നെ വയനാടിന്റെ ടുറിസം മേഖല സജീവമാക്കാൻ ഉള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസം എല്ലാവരെയും വയനാട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഞങ്ങൾ വയനാട് പോകുന്നുണ്ട്. നിങ്ങളെല്ലാവരും വയനാട് പോകണം. വയനാടൻ ജനതയുടെ പ്രധാന വരുമാന മാർഗമായിരുന്ന വിനോദ സഞ്ചാര മേഖലയെ നമുക്ക് തിരികെ കൊണ്ടുവരണം. ചുരമൊന്ന് കയറാം. കോടമഞ്ഞിൻ്റെ തഴുകലിൽ ഒരു ചായ കുടിക്കാം. നമ്മുടെ വയനാടിനെ തിരിച്ചുപിടിക്കാം’. എന്നായിരുന്നു മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ എഴുതിയത്. എംഎൽഎ സിദ്ദിഖിന് ഒപ്പം വയനാട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ കർലാട് ലേക്കിൽ ആണ് ഇന്ന് മന്ത്രി സന്ദർശനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News