തീരദേശപാത കേരളത്തിന്റെ പശ്ചാത്തല വികസനത്തില്‍ നാഴികക്കല്ലാകും: മന്ത്രി മുഹമ്മദ് റിയാസ്

PA Muhammed Riyas

തീരദേശപാത കേരളത്തിന്റെ പശ്ചാത്തല വികസനത്തില്‍ നാഴികക്കല്ലാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. താനൂരില്‍ വിവിധ റോഡുകളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തീരദേശ പാതയില്‍ ആദ്യമായി നിര്‍മാണം പൂര്‍ത്തീകരിച്ച താനൂര്‍ മുഹ്യുദ്ധീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള റോഡ് മന്ത്രി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. താനൂര്‍ പൂരപ്പുഴ ടിപ്പുസുല്‍ത്താന്‍ റോഡിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

Also Read : അവസരങ്ങളുടെ പുതിയ ലോകം, ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാൻ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഒരുങ്ങുന്നു

പനമ്പാലം പാലം, മീശപ്പടി-കോട്ടിലത്തറ റോഡും പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചും മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ പശ്ചാത്തല വികസനത്തിലും തീരദേശത്തിന്റെ വികസനത്തിലും നാഴികക്കല്ലാകുമെന്ന് മന്ത്രി പറഞ്ഞു. റോഡിന് സ്ഥലം നല്‍കുന്നവര്‍ക്ക് മികച്ച പാക്കേജ് നല്‍കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു.

Also Read : സ്മാർട്ടായി അങ്കണവാടികൾ; 30 സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News