60 ശതമാനത്തിലധികം റോഡുകള്‍ കേരളത്തില്‍ ബി.എം-ബി.സി റോഡുകളായി മാറി; നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസ്

P A Muhammad Riyas

മലപ്പുറം ജില്ലയിലെ ടൂറിസം കേന്ദ്രമായ മിനി ഊട്ടിയിലേക്കുള്ള രണ്ട് റോഡുകള്‍ ബി.എം-ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന് പി.ഉബൈദുള്ള എല്‍.എ നല്‍കിയ സബ്മിഷന് മറുപടി നല്‍കി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

മലപ്പുറം ജില്ലയിലെ ടൂറിസം കേന്ദ്രമായ മിനി ഊട്ടിയിലേക്കുള്ള രണ്ട് റോഡുകള്‍ ബി.എം-ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്നാണ് എം.എല്‍.എ പി.ഉബൈദുള്ള സബ്മിഷനിലൂടെ ആവശ്യപ്പെടുന്നത്. അക്കാര്യം വളരെ ഗൗരവത്തില്‍ തന്നെ പരിശോധിക്കുന്നു.2021 മെയ് 20-ന് ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ 50 ശതമാനം റോഡുകള്‍ ബി.എം-ബി.സി നിലവാരത്തിലേക്ക് മാറ്റണം എന്ന ലക്ഷ്യം വച്ചാണ് മുന്നോട്ടുപോയിട്ടുള്ളത്.

Also Read : കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ച അങ്കമാലി ബൈപ്പാസ് സ്ഥലമേറ്റെടുക്കല്‍ ഘട്ടത്തില്‍: നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി

അത് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് കൂടിയായിരുന്നു. 30,000 കി.മീ റോഡുകളില്‍ 50 ശതമാനം റോഡുകള്‍ ബി.എം-ബി.സി ആക്കിമാറ്റുക എന്ന് പറയുമ്പോള്‍ 15,000 കി.മീ റോഡുകളാണ്. നമ്മുടെ രാജ്യത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്ന നിര്‍മ്മാണ രീതിയാണ് ബി.എം-ബിസി. ചെലവ് കൂടുതലാണ്, 1 കിലോമീറ്ററിന് ചിപ്പിംഗ് കാര്‍പ്പറ്റ് റോഡ് നിര്‍മ്മാണത്തേക്കാള്‍ 50 ലക്ഷത്തിലധികം രൂപ കൂടുതലാണ്.

തുടക്കം മുതലെ ഈ ലക്ഷ്യം വച്ച് മുന്നോട്ടുപോയപ്പോള്‍ 5 വര്‍ഷം കൊണ്ട് 50 ശതമാനം റോഡുകള്‍ ബി.എം-ബി.സി റോഡുകളാക്കുക എന്ന ലക്ഷ്യം മൂന്നര വര്‍ഷം കൊണ്ട് തന്നെ സര്‍ക്കാരിന് പൂര്‍ത്തീകരിക്കാനായി എന്നുള്ള സന്തോഷവിവരം സഭയെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇപ്പോള്‍ 60 ശതമാനത്തിലധികം റോഡുകള്‍ കേരളത്തില്‍ ബി.എം-ബി.സി റോഡുകളായി മാറിയിട്ടുണ്ട്.
ഇതില്‍ മലപ്പുറം നിയോജകമണ്ഡലത്തില്‍ ആകെ 144.96 കി.മീ പൊതുമരാമത്ത് റോഡുണ്ട്.

അതില്‍ 101.63 കിലോമീറ്റര്‍ റോഡ് ബി.എം-ബി.സി നിലവാരത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞു. അത് സംസ്ഥാന ശരാശരിയേക്കാള്‍ മുകളിലാണ്. നമുക്ക് ഇനിയും സാധ്യമാകുന്ന ഇടങ്ങളിലൊക്കെ തന്നെ റോഡുകളെ ബി.എം-ബി.സി നിലവാരത്തിലേക്ക് മാറ്റാം. ഈ പറയുന്ന രണ്ട് റോഡുകളുടെ കാര്യത്തില്‍ എന്തുചെയ്യാന്‍ ആകുമെന്ന കാര്യം പരിശോധിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News