
എറണാകുളം കാക്കനാട് പ്രവർത്തനം ആരംഭിച്ച മില്ലോസ് മില്ലെറ്റ് കഫെ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉത്ഘടനം ചെയ്തു. ചെറുധാന്യ കൃഷിയും അവയുടെ ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് മില്ലെറ്റ് കഫെ ആരംഭിച്ചത്. സർക്കാറിന്റെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലും മില്ലറ്റ് കഫെ പ്രവർത്തിക്കും.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായും അവയുടെ ഉപഭോഗം പ്രചരിപ്പിക്കുന്നതിനും ആയാണ് ജില്ലകളിൽ മില്ലെറ്റ് കഫെ പ്രവർത്തിക്കുന്നത്. എറണാകുളം കാക്കനാട് ആരംഭിച്ച കഫെ മന്ത്രി പി പ്രസാദ് ഉത്ഘടനം ചെയ്തു.
also read; തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 13 പവന്‍ സ്വര്‍ണം കാണാതായതായി പരാതി
പതിനാല് ജില്ലകളിലും മില്ലറ്റ് കഫെകൾ നടപ്പിലാക്കാനാണ് പദ്ധതി. സർക്കാർ ധനസഹായത്തോടുകൂടി ശ്രീ മനുചന്ദ്രന്റെ കീഴിൽ പ്രവർത്തിക്കുന്ന കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് മില്ലോസ് മില്ലെറ്റ് കഫെ പ്രവർത്തിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here