
ഈ ബജറ്റ് അടിസ്ഥാന വർഗമായ കർഷകരെ കൈവിട്ട ബജറ്റാണെന്ന് മന്ത്രി പി പ്രസാദ്. മധ്യ വർഗത്തിന്റെ ബജറ്റ് ആയിരിക്കുമെന്ന് പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇതര വിഭാഗം ജനങ്ങളുടെ ആവശ്യവും പരിഗണിക്കും എന്നുള്ളതാണ് വിചാരിച്ചിരുന്നത് എന്നും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്ന് യോഗം ചിന്തിക്കുന്നിടത്താണ് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർക്ക് നികുതിയിളവ് പ്രഖ്യാപിക്കുകയും എല്ലാവർക്കും അന്നം മുട്ടുന്നവർക്ക് അവഗണന പ്രഖ്യാപിക്കുകയും ചെയ്യുന്നത്. ബജറ്റ് അങ്ങേയറ്റ പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു.
Also read: ‘ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ തന്നെ കാറ്റിൽപ്പറത്തിയ ബജറ്റ്’: മന്ത്രി എം ബി രാജേഷ്
വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. കാർഷിക മേഖലയ്ക്ക് തങ്ങൾ പരിഗണന നൽകുന്നില്ല എന്നുള്ള പ്രഖ്യാപനമാണ് എക്കണോമിക്സ് സർവേ. കാർഷിക മേഖലയോട് ഭരണകൂടം നിഷേധാത്മക സമീപനം സ്വീകരിച്ചു കൊണ്ടിരിക്കുന്നു. കാർഷിക മേഖലയിലെ വളർച്ച തൂലികപ്പെടുത്തുന്നതിന് അധിക നിക്ഷേപം ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാർഷിക മേഖലയിലെ ബജറ്റ് വിഹിതം 15 ശതമാനം വർദ്ധിപ്പിച്ചു എന്നാണ് ധനമന്ത്രി ആവകാശപ്പെടുന്നത്. 2.54 ൽ നിന്ന് 2.5 ആയി കുറഞ്ഞു എന്നതാണ് ബജറ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ബജറ്റിൽ ആശങ്കകളും അവ്യക്തയും നിറഞ്ഞു നിൽക്കുന്നു എന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

