സംസ്ഥാന കാർഷിക വകുപ്പ് ജൈവകൃഷി രീതിക്ക് തുടക്കം കുറിക്കും; മന്ത്രി പി പ്രസാദ്

സംസ്ഥാന കാർഷിക വകുപ്പ് ജൈവകൃഷി രീതിക്ക് തുടക്കം കുറിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ്. 2010 ൽ സർക്കാർ ജൈവ കാർഷിക നയം പ്രഖ്യാപിച്ചതാണെന്നും ജൈവ കാർഷിക മേഖലയിൽ കൂടുതൽ ഇടപെടൽ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ഈക്കാര്യം പറഞ്ഞത്.

Also read:മല്ലൂ ട്രാവലർക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം കേസെടുത്ത് പൊലീസ്

ക്രിസ്തുമസുമായി ബന്ധപ്പെട്ട് ക്രിസ്തുമസിന് ട്രീ വിപണിയിൽ എത്തിക്കും. 9 ജില്ലകളിലെ 31 ഫാമുകളിലായി 4866 ക്രിസ്തുമസ് ട്രീ ഇതുവരെ ഒരുങ്ങി കഴിഞ്ഞു. ഇതുവഴി പ്ലാസ്റ്റിക്ക് ഒഴിവാക്കാൻ സാധിക്കും. 3 വ്യത്യസ്ത രീതിയിലാണ് ട്രീകൾ വിപണയിൽ എത്തിക്കുക. ഓൺലൈനിലുടെയാകും ക്രിസ്തുമസ് ട്രീയുടെ വിപണനം നടത്തുക എന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News