കേന്ദ്രത്തിന്റേത് വികലമായ സാമ്പത്തിക നയം, റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കി: മന്ത്രി പി പ്രസാദ്

കേന്ദ്രത്തിന്റേത് വികലമായ സാമ്പത്തിക നയമെന്ന് മന്ത്രി പി പ്രസാദ്. ഈ നയം റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും കേരളത്തെ സാമ്പത്തികമായി ഞെരുക്കിയെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ALSO READ: വെൽനെസ് ടൂറിസം ഭാവിയിൽ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കണം, ലൈഫ് ഗാർഡുകൾക്ക് അപകട ഇൻഷുറൻസ് പദ്ധതി: മന്ത്രി പി എ മുഹമ്മദ് റിയാസ്

റബ്ബർ ഇറക്കുമതി പരിമിതപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും റബ്ബർ ബോർഡ് ആസ്ഥാനം കേരളത്തിൽ നിന്ന് മാറ്റാൻ ശ്രമം നടന്നുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം ഇടപെട്ടതോടെ ഈ നീക്കം കേന്ദ്രം ഉപേക്ഷിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ റബ്ബർ കർഷകർക്ക് പാക്കേജ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും അനുഭാവപൂർവമായ നിലപാടല്ല ഉണ്ടാകുന്നത്,അങ്ങേയറ്റം നിഷേധാത്മകമായ സമീപനമാണ് കേന്ദ്രത്തിന്റേത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ALSO READ: സിബിഎസ്ഇ ബോർഡ് പരീക്ഷ ഇന്ന് ആരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News